നാലമ്പലദർശനത്തിന് ഭക്തജന പ്രവാഹം; പത്ത് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി ; ഇതു വരെ നടത്തിയത് 90 സർവീസുകൾ
ഇരിങ്ങാലക്കുട : കർക്കിടക മാസത്തിലെ നാലമ്പല ദർശനത്തിന് ഭക്തജന പ്രവാഹം. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ പുലർച്ചെ 4 ന് തുറന്ന നട വൈകീട്ട് 4 ന് അടച്ച് അഞ്ച് മണിക്ക് തന്നെ തുറക്കുകയായിരുന്നു. നാല് മണിക്ക് നട അടയ്ക്കുമ്പോൾ 800 പേരോളം വരിയിൽ ഉണ്ടായിരുന്നു. 12000 ത്തോളം പേർക്ക് അന്നദാനം നൽകിയതായി ദേവസ്വം അധികൃതർ അറിയിച്ചു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച അന്നദാനം അഞ്ച് മണി വരെ നീണ്ടു നിന്നു. പായമ്മൽ ക്ഷേത്രത്തിൽ പതിനായിരത്തോളം പേരാണ് അന്നദാനത്തിൽ പങ്കെടുത്തത്. പുലർച്ചെ അഞ്ച് മണിക്ക് തുറന്ന നട മൂന്നരയ്ക്ക് അടച്ച് നാല് മണിക്ക് തന്നെ തുറന്നതായി ക്ഷേത്രം അധികൃതർ അറിയിച്ചു. സംസ്ഥാനത്തിലെ വിവിധ ഡിപ്പോകളിൽ നിന്നായി കെഎസ്ആർടിസി പത്ത് നാലമ്പല സർവീസുകളാണ് നടത്തിയത്. ഇത് വരെ കെഎസ് ആർ ടി സി 90 സർവീസുകൾ നടത്തിക്കഴിഞ്ഞു. കെടിഡിസി ഒരു സർവീസും കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ രണ്ട് സർവീസുകളും നടത്തിയിട്ടുണ്ട്















