റവന്യു ജില്ലാ സ്കൂൾ കലോത്സവം; സ്വർണ്ണക്കപ്പ് തിരിച്ച് പിടിച്ച് ആതിഥേയർ

36-മത് തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം; സ്വർണ്ണക്കപ്പ് തിരിച്ച് പിടിച്ച് ആതിഥേയർ; ഇരിങ്ങാലക്കുട ഉപജില്ലയുടെ നേട്ടം 994 പോയിൻ്റോടെ ; തൃശ്ശൂർ ഈസ്റ്റും കുന്നംകുളം ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

 

ഇരിങ്ങാലക്കുട :36-മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ സ്വർണ്ണക്കപ്പ് തിരിച്ച് പിടിച്ച് ഇരിങ്ങാലക്കുട ഉപജില്ല . 994 പോയിൻ്റ് നേടിയാണ് കഴിഞ്ഞ വർഷങ്ങളിൽ നഷ്ടമായ കിരീടം ഇരിങ്ങാലക്കുട തിരിച്ച് പിടിച്ചത്. തൃശ്ശൂർ ഈസ്റ്റ് 950 ഉം കുന്നംകുളം ഉപജില്ല 942 ഉം പോയിൻ്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

സ്കൂൾ തലത്തിൽ മതിലകം സെൻ്റ് ജോസഫ്സ് 311 പോയിൻ്റ് നേടി ഒന്നാം സ്ഥാനത്ത് എത്തി. ചാലക്കുടി കാർമ്മൽ സ്കൂൾ 276 ഉം ചെന്ത്രാപ്പിന്നി എച്ച്എസ്എസ് 275 പോയിൻ്റും നേടി.

സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് ജേതാക്കൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആനന്ദ് മധുസൂദനർ, സാന്ദ്ര പിഷാരടി, സൂര്യ സജു, കുമാരി ക്ലയർ സി ജോൺ , എഇഒ മാർ , സംഘാടകർ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: