ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ

അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇന്ന്  വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ

ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീക്ക് ചിത്രം ” അർക്കേഡിയ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മികച്ച ഡോക്ടറായി അറിയപ്പെടുന്ന ഡോ യാനിസുമൊപ്പം തീരദേശ റിസോർട്ടിലേക്ക് യാത്ര ചെയ്യുന്ന ന്യൂറോളജിസ്റ്റായ കാറ്റെറിനയുടെ ദൃശ്യങ്ങളോടെയാണ് 99 മിനിറ്റുള്ള ചിത്രം ആരംഭിക്കുന്നത്. പട്ടണത്തിലെ ആശുപത്രിയിൽ അപകടത്തിൽ മരിച്ച വ്യക്തിയുടെ മൃതദേഹം തിരിച്ചറിയുക എന്ന ദൗത്യമാണ് ഡോ യാനിസിനുള്ളത്. ആശങ്കകളെ ശരി വച്ച് കൊണ്ട് കാറ്റെറിനയുടെ അടുത്ത ബന്ധു തന്നെയാണ് മരണപ്പെട്ടതെന്ന് തിരിച്ചറിയുന്നു. മരണവുമായി ബന്ധപ്പെട്ട അന്വേഷണ ക്കൾക്കിടയിൽ ഇരുവരും ദുരൂഹതകൾ നിറഞ്ഞ ” അർക്കേഡിയ ” എന്ന ബാറിൽ എത്തിച്ചേരുന്നു. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം ഗ്രീസിലെ ഹെല്ലനിക് ഫിലിം അക്കാദമിയുടെ 2025 ലെ മികച്ച ചിത്രത്തിനുള്ള അംഗീകാരം നേടിയിട്ടുണ്ട്. പ്രദർശനം റോട്ടറി എസി ഹാളിൽ വൈകീട്ട് 6 ന്

Please follow and like us: