റവന്യു ജില്ലാ സ്കൂൾ കലോത്സവം; 311 പോയിൻ്റുമായി തൃശൂർ വെസ്റ്റ് മുന്നിൽ

36 മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവം; 311 പോയിൻ്റുമായി തൃശ്ശൂർ വെസ്റ്റ് മുന്നിൽ

 

ഇരിങ്ങാലക്കുട : 36 മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ തൃശ്ശൂർ വെസ്റ്റ് 311 പോയിൻ്റുമായി മുന്നിൽ. 299 പോയിൻ്റുമായി കുന്നംകുളവും 298 പോയിൻ്റുമായി വലപ്പാട് ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്കൂൾ തലത്തിൽ 93 പോയിൻ്റ് നേടി തൃശ്ശൂർ എസ്എച്ച്സിജിഎച്ച്എസ്എസ് ആണ് മുന്നിൽ എത്തിയിരിക്കുന്നത്. മതിലകം സെൻ്റ് ജോസഫ്സ് എച്ച്എസ്എസ് 83 ഉം മുല്ലശ്ശേരി സെൻ്റ് ജോൺ സ്കൂൾ 82 ഉം പോയിൻ്റ് നേടിയിട്ടുണ്ട്.

രാവിലെ മുഖ്യ വേദിയായ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടൻ ജയരാജ് വാര്യർ കലോൽസവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനറും വിദ്യാഭ്യാസ ഉപഡയക്ടറുമായ പി എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അശോകൻ ചരുവിൽ, വേണുജി, സദനം കൃഷ്ണൻകുട്ടി , ഡോ കവിത ബാലകൃഷ്ണൻ പ്രേംലാൽ , എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹയർ സെക്കൻഡറി ആർഡിഡി ഡോ ഡി ജെ സതീഷ്, തൃശ്ശൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ ഡി ശ്രീജ, വിഎച്ച്എസ്ഇ അസി. ഡയറക്ടർ നവീന പി, എസ്എസ്കെ ഡിപിസി ഡോ ബിനോയ് എൻ ജെ , എഇഒ മാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡിഇഒ ഷൈല ടി സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ സ്വപ്ന സി വി നന്ദിയും പറഞ്ഞു.

Please follow and like us: