തദ്ദേശ തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിനും സ്ഥാനാർഥികളായി. ഭരണകക്ഷിയായ യുഡിഎഫിലെ കോൺഗ്രസ്സ് രണ്ട് ദിവസം മുമ്പ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേരള കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയ കേരള കോൺഗ്രസ്സ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകുന്നത് എറെ ചർച്ചകൾക്ക് കാരണമായിരുന്നു. വാർഡ് നമ്പർ 15 വനിതാ വാർഡിൽ മാഗി വിൻസെൻ്റ് പള്ളായിയും വാർഡ് 18 ജനറൽ വാർഡിൽ ലാസ്സർ കോച്ചേരിയും മൽസരിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇരുവരും ആദ്യമായിട്ടാണ് മൽസരരംഗത്തേക്ക് ഇറങ്ങുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി ടി ജോർജ്ജ്, ജില്ലാ സെക്രട്ടറി സേതുമാധവൻ എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Please follow and like us: