ആളൂർ പോലീസ് സ്റ്റേഷൻ മുൻ എംഎൽഎ യുടെ ശ്രമഫലമാണെന്ന വസ്തുത തമസ്കരിക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നുവെന്ന വിമർശനവുമായി കേരള കോൺഗ്രസ്സ്

ആളൂർ പോലീസ് സ്റ്റേഷൻ മുൻ എം.എൽ.എ തോമസ്സ് ഉണ്ണിയാടന്റെ ശ്രമഫലമാണെന്ന വസ്തുത തമസ്ക്കരിക്കാൻ പഞ്ചായത്ത് ഭരണ സമിതിയും ഇടതുപക്ഷവും ശ്രമിക്കുന്നുവെന്ന വിമർശനവുമായി കേരള കോൺഗ്രസ്സ്

 

ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരണകാലഘട്ടത്തിൽ ഇരിങ്ങാലക്കുട എം.എൽ.എയായിരുന്ന തോമസ്സ് ഉണ്ണിയാടന്റെ പരിശ്രമഫലമായി കൊണ്ടുവന്നതും ഉദ്ഘാടനം നിർവ്വഹിച്ചതും പിന്നീട് ചില സാങ്കേതിക കാരണം പറഞ്ഞ് അടച്ചുപൂട്ടാൻ ശ്രമിച്ചതും മുൻ എം.എൽ.എ തോമസ്സ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് വീണ്ടും തുറപ്പിച്ചതും പകൽ പോലെ സത്യമായിരിക്കെ ഇതൊക്കെ ബോധപൂർവ്വം തമസ്ക്കരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന വിമർശനവുമായി കേരള കോൺഗ്രസ്സ് ആളൂർ മണ്ഡ തല കുടുംബ സംഗമം. പഞ്ചായത്ത് തല സമാപന കുടുംബ സംഗമം ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയം വളപ്പിൽ, ഫിലിപ്പ് ഓളാട്ടുപു റം, ജോസ് അരിക്കാട്ട്, ഡെന്നിസ് കണ്ണംകുന്നി, ജോബി മംഗലൻ, ജോജോ മാടവന, ജോർജ്ജ് കുറ്റിക്കാടൻ, എൻ.കെ. കൊച്ചു വാറു, ഷീല ഡേവിസ്, തോമസ്.ടി.എ. തോട്ട്യാൻ, നെൽസൺ മാവേലി,റാൻസി സണ്ണി,ജോഷി മാടവന, ജെയ്സൺ മരത്തംപിള്ളി, ജോൺസൻ മാടവന,ആന്റണി ഡേവിസ്, മിനി ജോൺസൻ, ജോസ് മാടവന, ഷിലോ ജോഷി, ജോർജ്ജ് മംഗലൻ, മേരീസ് നൈജു, സണ്ണിവൈലിക്കോടത്ത് എന്നിവർ പ്രസംഗിച്ചു.

Please follow and like us: