കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സംബന്ധിച്ച പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിശദീകരിച്ച് ദേവസ്വം അധികൃതർ

കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സംബന്ധിച്ച പ്രചരണങ്ങൾ വ്യാജമെന്നും കേരള കോൺഗ്രസ്സ് നേതാവ് തോമസ് ഉണ്ണിയാടൻ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സുരക്ഷിതമാണെന്നും മറിച്ചുള്ള കേരള കോൺഗ്രസിൻ്റെ പ്രചരണങ്ങൾ അധികാരം നഷ്ടപ്പെട്ടതിൻ്റെ മാനസികാവസ്ഥയിൽ നടത്തുന്നതാണെന്നും വിശദീകരിച്ച് കൂടൽമാണിക്യം ദേവസ്വം. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ലക്ഷ്യമാണ് ഇതിന് പുറകിൽ. ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് നടത്തിയിട്ടില്ലെന്ന പ്രചരണവും ശരിയല്ല. പ്രസ്താവനകൾ പിൻവലിച്ച് കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ ഖേദം പ്രകടിപ്പിക്കണമെന്നും ദേവസ്വത്തിനെ രേഖാമൂലം അറിയിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് , ഭരണസമിതി അംഗം രാഘവൻ മുളങ്ങാടൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിലെ തണ്ടികവരവ്, തൃപ്പുത്തരി ആഘോഷങ്ങൾ ഒക്ടോബർ 29, 30 തീയതികളിൽ നടക്കുമെന്നും ഇവർ അറിയിച്ചു.

Please follow and like us: