മിന്നൽ പരിശോധനകളുമായി മോട്ടോർ വാഹന വകുപ്പ്; 66 കേസുകളിൽ 112000 രൂപ പിഴ ഈടാക്കി

മിന്നൽ പരിശോധനകളുമായി മോട്ടോർ വാഹനവകുപ്പ് ; 66 കേസുകളിൽ 112000 രൂപ പിഴ ഈടാക്കി; ഡോർ തുറന്നിട്ട് സർവീസ് നടത്തിയ മൂന്ന് ബസ്സുകൾക്കെതിരെയും എയർ ഹോൺ പ്രവർത്തിപ്പിച്ച ബസ്സുകൾക്കെതിരെയും നടപടി

 

തൃശ്ശൂർ : നിയമന ലംഘനങ്ങൾ നടത്തിയ സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടിയുമായി തൃശ്ശൂർ ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം . തൃശ്ശൂർ കൊടുങ്ങല്ലൂർ , ഇരിങ്ങാലക്കുട എന്നിവടങ്ങളിലായി നടത്തിയ പരിശോധനയിൽ 66 കേസുകളിലായി 112000 രൂപ പിഴ ഈടാക്കി. ഡോർ തുറന്നിട്ട് സർവീസ് നടത്തിയ ബസ്സുകൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്. 16 സ്റ്റേജ് ക്യാരേജുകളിൽ നിന്നും എയർ ഹോണുകൾ നീക്കം ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് പുതുക്കാതെ സർവീസ് നടത്തിയ ചിറയത്ത് ബസ്സ് ഡ്രൈവർ ചുവന്ന മണ്ണ് സ്വദേശി പി വി രമേഷിനെതിരെ നടവരമ്പിൽ വച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിട്ടുണ്ട്. എയർ ഹോൺ പ്രവർത്തിപ്പിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പെർമിറ്റ് ഇല്ലാതെയും ഫിറ്റ്നസ് ഇല്ലാതെയും നികുതി അടയ്ക്കാതെയും സർവീസ് നടത്തിയ 12 ഓട്ടോ റിക്ഷകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി വി ബിജുവിൻ്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധനകൾ നടന്നത് .

Please follow and like us: