വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധകൂട്ടായ്മയുമായി കേരളകോൺഗ്രസ്സ് പ്രവർത്തകർ

വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധ കൂട്ടായ്മയുമായി കേരളകോൺഗ്രസ്സ് പ്രവർത്തകർ

  • ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കേരള കോൺഗ്രസ്സിൻ്റെ പ്രതിഷേധ കൂട്ടായ്മ. കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ നടത്തിയ പ്രതിഷേധ സമരം കേരളകോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെയും കെഎസ്ഇബിയുടെയും കെടുകാര്യസ്ഥതയും ധൂർത്തുമാണ് ചാർജ്ജ് വർധനവിന് കാരണമായിരിക്കുന്നതെന്ന് തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്-ചെയർമാൻ എം പി പോളി, സംസ്ഥാന ജന സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ പി ടി ജോർജ്ജ്, സേതുമാധവൻ, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, ശിവരാമൻ കൊല്ലംപറമ്പിൽ, അജിത സദാനന്ദൻ, മാഗി വിൻസെൻ്റ്, ഫെനി എബിൻ, തുഷാര ഷിജിൻ, ദീപക് അയ്യൻചിറ, ലാലു വിൻസെൻ്റ്, എൻ ഡി പോൾ, ഫിലിപ്പ് ഓളാട്ടുപുറം, വിനോദ് ചേലൂക്കാരൻ, എബിൻ വെള്ളാനിക്കാരൻ, എം എസ് ശ്രീധരൻ, കെ സതീഷ്, ബീന വാവച്ചൻ, സംഗീത ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Please follow and like us: