കൊലപാതകമടക്കം നിരവധി കേസ്സുകളിലെ പ്രതിയായ കൊമ്പിടിഞ്ഞാമാക്കൽ സ്വദേശി അറസ്റ്റിൽ..

കൊലപാതകമടക്കം നിരവധി കേസ്സുകളിലെ പ്രതിയായ കൊമ്പിടിഞ്ഞാമാക്കൽ സ്വദേശി അറസ്റ്റിൽ..

 

ഇരിങ്ങാലക്കുട : കൊലപാതകം അടക്കം നിരവധി കേസ്സുകളിൽ പ്രതിയായ കുഴി രമേഷ് എന്നു വിളിക്കുന്ന കൊമ്പിടിഞ്ഞാമാക്കൽ സ്വദേശി കണക്കുംകട വീട്ടിൽ സുരേഷിനെ (50 വയസ്സ് ) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ആളൂർ ഇൻസ്പെക്ടർ കെ.സി രതീഷ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട, ആളൂർ സ്റ്റേഷനുകളിലെ ക്രിമനൽ കേസ്സുകളിൽ ഇയാൾ പ്രതിയാണ് . 2020 ൽ ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ആക്രമിച്ചതിനും സംഭവമറിഞ്ഞെത്തിയ പോലീസിനെ ആക്രമിച്ചതിനും, 2021 ൽ അമ്മയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനും, സഹോദരന് ലഭിച്ച ഇൻഷൂറൻസ് തുകയിലെ പങ്ക് ചോദിച്ച് സഹോദരനെ തലക്കടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിലെ കേസ്സുകളിലും ഇയാൾ പ്രതിയാണ്. 2018 ൽ ഇരിങ്ങാലക്കുട ഗവൺമെൻ്റ് ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ബഹളം ഉണ്ടാക്കിയത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസ്സിൽ ഇരിങ്ങാലക്കുടയിലും ഇയാളുടെ പേരിൽ കേസ്സുണ്ട്.രണ്ടു കേസ്സുകളിൽ ഇയാൾ ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊമ്പിടിഞ്ഞാമാക്കലിൽ നിന്നാണ് സുരേഷിനെ പിടികൂടിയത്. ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻ്റ് ചെയ്തു. ഇൻസ്പെക്ടർ കെ.സി. രതീഷ്, എസ്.ഐ.അരിസ്റ്റോട്ടിൽ, സീനിയർ സി.പി.ഒ മാരായ പി.ആർ അനൂപ്, ലിജോ ആൻ്റണി, പി.സി.സുനന്ദ്, ഐ.വി. സവീഷ് , ഇ.എസ്.ജീവൻ കെ.എസ്.ഉമേഷ്, എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Please follow and like us: