ഒന്നാമത് വിമല സംസ്ഥാനതല സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി നാലിന് ഇരിങ്ങാലക്കുടയിൽ ; മാറ്റുരയ്ക്കാൻ 50 സ്കൂളുകളിൽ നിന്നായി 200 ഓളം വിദ്യാർഥികൾ …

ഒന്നാമത് വിമല സംസ്ഥാനതല സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി നാലിന് ഇരിങ്ങാലക്കുടയിൽ ; മാറ്റുരയ്ക്കാൻ 50 സ്കൂളുകളിൽ നിന്നായി 200 ഓളം വിദ്യാർഥികൾ …

ഇരിങ്ങാലക്കുട : ഒന്നാമത് സംസ്ഥാനതല വിമല സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി നാലിന് താണിശ്ശേരി വിമല സെൻട്രൽ സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. അമ്പത് സ്കൂളുകളിൽ നിന്നായി ഇരുനൂറിൽ പരം വിദ്യാർഥികൾ മൂന്ന് തരം സ്കേറ്റ്സ് ഉപയോഗിച്ച് പത്ത് ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലിക്കുഴി, സംഘാടകസമിതി കോ-ഓർഡിനേറ്റർ ജേക്കബ് ജെ ആലപ്പാട്ട്, സീനിയർ അധ്യാപിക ടെസ്സി ആന്റണി എന്നിവർ അറിയിച്ചു. 4 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ് അധ്യക്ഷത വഹിക്കും. വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ടി എൻ പ്രതാപൻ എംപി സമ്മാനദാനം നിർവഹിക്കും. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഫെബ്രുവരി മൂന്നിന് മൂന്ന് മണിക്ക് വിമല സ്കൂളിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം ഒളിമ്പ്യൻ ലിജോ ഡേവീഡ് തോട്ടാൻ ഫ്ളാഗ് ഓഫ് ചെയ്യും.

Please follow and like us: