33 – മത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം ; ഓവറോൾ കിരീടം നേടി ആതിഥേയരായ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂൾ ; എച്ച്ഡിപിയുടേത് ആദ്യത്തെ ഓവറോൾ കിരീടം ; ഇരിങ്ങാലക്കുട നാഷണൽ രണ്ടാം സ്ഥാനത്ത് …

33 – മത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം ; ഓവറോൾ കിരീടം നേടി ആതിഥേയരായ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂൾ ; എച്ച്ഡിപിയുടേത് ആദ്യത്തെ ഓവറോൾ കിരീടം ; ഇരിങ്ങാലക്കുട നാഷണൽ രണ്ടാം സ്ഥാനത്ത് …

ഇരിങ്ങാലക്കുട: നാല് ദിവസങ്ങളിലായി നടന്ന ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ ആതിഥേയരായ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂൾ ജേതാക്കളായി. ആദ്യമായിട്ടാണ് എച്ച്ഡിപി ഓവറോൾ കിരീടം നേടുന്നത്. 449 പോയിന്റ് നേടിയാണ് എച്ച്ഡിപി ഓവറോൾ കിരീടത്തിനുള്ള അർഹത നേടിയത്. രണ്ടാം സ്ഥാനം 433 പോയിന്റ് നേടിയ നാഷണൽ ഹയർസെക്കൻഡറി സ്കൂളിനാണ്. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ ആണ് മൂന്നാം സ്ഥാനത്ത്.

 

ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്ഡിപി എസ് ഹയർസെക്കൻഡറി സ്കൂൾ (245 പോയിന്റ്) ഒന്നാം സ്ഥാനവും നാഷണൽ ഹയർസെക്കൻഡറി സ്കൂൾ (199 പോയിന്റ്) രണ്ടാം സ്ഥാനവും എസ് എൻ ഹയർസെക്കൻഡറി സ്കൂൾ (152 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.

 

ഹൈസ്കൂൾ വിഭാഗത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ( 168 പോയിന്റ്),എൽ എഫ് സി ജി എച്ച് എസ് സ്കൂൾ ( 168 പോയിന്റ്) എന്നിവർ ഒന്നാം സ്ഥാനവും എച്ച്ഡിപിഎസ് ഹയർസെക്കൻഡറി സ്കൂൾ എടതിരിഞ്ഞി (148 പോയിന്റ്) രണ്ടാം സ്ഥാനവും ഡോൺബോസ്കോ ഹയർസെക്കൻഡറി സ്കൂൾ ( 111 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.

 

യുപി വിഭാഗത്തിൽ സെന്റ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ (72 പോയിന്റ്) ഒന്നാം സ്ഥാനവും എൽ എഫ് സി എച്ച് (67 പോയിന്റ്) രണ്ടാം സ്ഥാനവും ഡോൺബോസ്കോ ഹയർസെക്കൻഡറി സ്കൂൾ , നാഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവർ 66 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി.

 

എൽ പി വിഭാഗത്തിൽ ഡോൺബോസ്കോ ഇ എം എൽ പി എസ് ( 59 പോയിന്റ്) ഒന്നാം സ്ഥാനവും എൽ എഫ് സി എൽ പി എസ് (58 പോയിന്റ്)രണ്ടാം സ്ഥാനവും ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ആനന്ദപുരം (57 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.

 

ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ ( 84 പോയിന്റ്) ഒന്നാം സ്ഥാനവും ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് (70 പോയിന്റ്)ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ആനന്ദപുരം ( 70 )എന്നിവർ രണ്ടാം സ്ഥാനവും എച്ച് ഡി പി എസ് ഹയർസെക്കൻഡറി സ്കൂൾ എടതിരിഞ്ഞി ( 64 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.

 

യുപി സംസ്കൃതോത്സവത്തിൽ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ (89 )ഒന്നാം സ്ഥാനവും ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ആനന്ദപുരം (73 )രണ്ടാം സ്ഥാനവും സെൻറ് സേവിയേഴ്സ് സി യുപിഎസ് പുതുക്കാട് (71 ) മൂന്നാം സ്ഥാനവും നേടി.

 

ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ ബി വി എം എച്ച്എസ്എസ് കൽപ്പറമ്പ് (89 )ഒന്നാം സ്ഥാനവും ബി വി എം എച്ച് എസ് കല്ലേറ്റുംകര ( 55 )രണ്ടാം സ്ഥാനവും സെൻറ് ആൻറണീസ് ഹൈസ്കൂൾ മൂർക്കനാട് (52 )മൂന്നാം സ്ഥാനവും നേടി.

 

യുപി അറബിക് കലോത്സവത്തിൽ ബി വി എം ഹയർസെക്കൻഡറി സ്കൂൾ കൽപ്പറമ്പ് (57 )ഒന്നാം സ്ഥാനവും ജി യു പി എസ് വെള്ളാങ്കല്ലൂർ (55) രണ്ടാം സ്ഥാനവും ബിവിഎം ഹൈസ്കൂൾ കല്ലേറ്റുംകര ( 36 )എസ് എസ് എ ഐ യുപിഎസ് പടിയൂർ (36 )എന്നിവർ മൂന്നാം സ്ഥാനവും നേടി.

 

എൽപി അറബിക്ക് കലോത്സവത്തിൽ സെൻറ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ (41 )ഒന്നാം സ്ഥാനവും എ എൽ പി എസ് കാറളം (40 )രണ്ടാം സ്ഥാനവും ജിയുപിഎസ് വെള്ളാങ്കല്ലൂർ (39 )മൂന്നാം സ്ഥാനവും നേടി.

 

സമാപന സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ എന്നിവർ മുഖ്യാതിഥികളായി. തൃശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ചന്ദ്രൻ, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ വി സുകുമാരൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് ഡിവിഷൻ മെമ്പർ സുധ ദിലീപ്, പടിയൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിജി രതീഷ്, വാർഡ് മെമ്പർ ഷാലി ദിലീപൻ, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. നിഷ എം സി, സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, സ്കൂൾ എം.പി ടി എ പ്രസിഡന്റ് ലതിക ഉല്ലാസ്, സ്കൂൾ ചെയർമാൻ മാസ്റ്റർ മനു ഇ എം എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അനൂപ് ടി ആർ റിസൾട്ട് പ്രഖ്യാപനം നടത്തി. വികസന സമിതി കൺവീനർ ഉല്ലാസ് പി ജി സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ സ്വപ്ന ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

Please follow and like us: