വിട പറഞ്ഞ മാധ്യമ പ്രവർത്തകന്റെ ഓർമ്മകളിൽ സഹപ്രവർത്തകർ ; മാധ്യമ പ്രവർത്തനത്തോടൊപ്പം നാടിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സാന്നിധ്യം തെളിയിച്ച വ്യക്തിയായിരുന്നു ഹരി ഇരിങ്ങാലക്കുടയെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ …

ഇരിങ്ങാലക്കുട : മാധ്യമപ്രവർത്തനത്തോപ്പം നാടിന്റെ സാമൂഹ്യ- സാംസ്കാരികരംഗത്തും സ്വന്തം സാന്നിധ്യം തെളിയിച്ച വ്യക്തിയായിരുന്നു വിട പറഞ്ഞ ഹരി ഇരിങ്ങാലക്കുടയെന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷൻ. പഞ്ചായത്ത് സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ഘട്ടത്തിൽ നേടിയെടുത്ത അംഗീകാരങ്ങൾ അദ്ദേഹത്തിന്റെ ഭരണപാടവത്തിന്റെ സാക്ഷ്യപത്രങ്ങളാണെന്നും പ്രിയ ഹാളിൽ ചേർന്ന അസോസിയേഷൻ അനുശോചനയോഗം വിലയിരുത്തി. യോഗത്തിൽ അസോസിയേഷൻ മേഖലാ പ്രസിഡണ്ട് മൂലയിൽ വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷോബി കെ പോൾ, അംഗങ്ങളായ ജോസ് മാമ്പിള്ളി,കെ ഉണ്ണികൃഷ്ണൻ , ഷെല്ലി മുട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.ഇരിങ്ങാലക്കുട മേഖല വൈസ് പ്രസിഡന്റായിരുന്നു ഹരി. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് കടമ്പാട്ട് രാവിലെ പരേതന്റെ വീട്ടിൽ എത്തി റീത്ത് സമര്‍പ്പിച്ചു. മേഖല കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് മൂലയില്‍ വിജയകുമാര്‍ റീത്ത് സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് പ്രസിഡന്റ് കെകെ ചന്ദ്രന്‍, ക്ലബ് ട്രഷറര്‍ വര്‍ധനന്‍ പുളിക്കല്‍, അസോസിയേഷന്‍ ട്രഷറര്‍ ജോസ് മാമ്പിള്ളി, ബെന്നറ്റ് തൗണ്ടാശ്ശേരി, സതീശന്‍ പുല്ലൂര്‍, കെ ഉണ്ണികൃഷണന്‍, ഷെല്ലി മുട്ടത്ത്, രഞ്ജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.















