
കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമെന്ന് കർഷക സംഘം എരിയ കൺവെൻഷൻ.

ഇരിങ്ങാലക്കുട: കെഎൽഡിസി കനാലിൽ കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാകൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.പി ആർ ബാലൻമാസ്റ്റർ ഹാളിൽ നടന്ന കൺവെൻഷൻ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എ.എസ്.കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.വി.ഹരിദാസ് പതാകഉയർത്തി.
പി.ആർ.ബാലൻ രക്തസാക്ഷി പ്രമേയവും,കെ.വി.ജിനരാജദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയാ സെക്രട്ടറി ടി.ജി.ശങ്കര നാരായണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.ഐ(എം)ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ സംസാരിച്ചു. എൻ കെ അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും കർഷക സംഘം ഏരിയ കമ്മിറ്റി അംഗം അജിത പീതാംബരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ടി.എസ്.സജീവൻ മാസ്റ്റർ(പ്രസിഡണ്ട്), ടി.ജി.ശങ്കരനാരായണൻ(സെക്രട്ടറി),പി.വി.ഹരിദാസ്(ട്രഷറർ),കെ.വി.ജിനരാജദാസ്,കെ.ജെ.ജോൺസൺ,സുനിത മനോജ്(വൈസ് പ്രസിഡണ്ടുമാർ),എം.ബി.രാജുമാസ്റ്റർ,എൻ.കെ.അരവിന്ദാക്ഷൻമാസ്റ്റർ,പി.ആർ.ബാലൻ(ജോ.സെക്രട്ടറിമാർ)എന്നിവരെ തെരഞ്ഞെടുത്തു.















