എ പ്ലസ് വിജയവുമായി സഹോദരങ്ങൾ; പഠനം എൽകെജി മുതൽ നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരിങ്ങാലക്കുട : എ പ്ലസ് വിജയവുമായി സഹോദരിമാർ. നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ കൃഷ്ണേന്ദു, കൃഷ്ണതുളസി, കൃഷ്ണപ്രിയ എന്നിവരാണ് പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി നാടിൻ്റെയും സ്കൂളിൻ്റെയും അഭിമാനമായത്. എൽകെജി മുതൽ നടവരമ്പ് ഗവ മോഡൽ സ്കൂളിൽ തന്നെയായിരുന്നു പഠനം.Continue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും . അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ മനോജ് , സീനിയർ വെറ്റിനറി സർജൻ എം കെ സന്തോഷ്, എന്നിവരുടെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെയാണ് കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെ പരിശോധന ആരംഭിച്ചത്.Continue Reading

എസ്എസ്എൽസി പരീക്ഷാഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. ഇരിങ്ങാലക്കുട : എസ്എസ്എൽസി പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. 13 കുട്ടികൾ പരീക്ഷ എഴുതിയ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയം തുടർന്നപ്പോൾ ഗേൾസ് സ്കൂളും നൂറ് ശതമാനം വിജയം ആവർത്തിച്ചു. ഗേൾസ് സ്കൂളിൽ പരീക്ഷ എഴുതിയ 20 പേരിൽ ഒരു വിദ്യാർഥിനി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 366 പേരെ പരീക്ഷയ്ക്ക് ഇരുത്തിയContinue Reading

ഗോപി മെമ്മോറിയൽ അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ രണ്ടാമത് എഡീഷ്യൻ മെയ് 10 മുതൽ ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ ഇരിങ്ങാലക്കുട : ഗോപി ട്രോഫി അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് രണ്ടാമത് എഡീഷ്യന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം വീണ്ടും വേദിയാകുന്നു. യംഗ് സ്റ്റാർസ് ക്രിക്കറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ മെയ് 10 മുതൽ 17 വരെ നടക്കുന്ന ടൂർണ്ണമെന്റ് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെContinue Reading

കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് ഇന്ന് ഇരിങ്ങാലക്കുട : സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നകരമണ്ണ് നാരായണൻ നമ്പൂതിരിയാണ്കൊടിയേറ്റം നിർവഹിച്ചത്. മണിനാദത്തിൻ്റെ അകമ്പടിയിൽ , കതിനയുടെ മുഴക്കത്തിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രികച്ചടങ്ങിന് പ്രാധാന്യം നൽകുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ്Continue Reading

കായിക മൽസരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ചരിത്രമുള്ള ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം; വിമർശനങ്ങളെ തുടർന്ന് പാർക്ക് വൃത്തിയാക്കി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : കായിക മത്സരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും സമൃദ്ധമായ ചരിത്രമുള്ള . ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം. ഒരാൾപ്പൊക്കത്തിൽ പുല്ലും കരിങ്കല്ലും മണ്ണുമായി മാസങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാർക്കിനോടുള്ള നഗരസഭ അധികൃതരുടെ അവഗണന ഫസ്റ്റ് എഡീഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുകയുംContinue Reading

അമേരിക്കൻ യുദ്ധചിത്രമായ ” വാർഫെയർ ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2025 ലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുള്ള അമേരിക്കൻ ചിത്രം ” വാർഫെയർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2006 ൽ ഇറാക്കിലെ റമാദിയിൽ യുഎസ് മിലിട്ടറി സംഘം നേരിട്ട അക്രമണമാണ് 95 മിനിറ്റുള്ള വാർഫെയർ ചിത്രീകരിച്ചിരിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മContinue Reading

കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കമായി; നിർമ്മാണ പ്രവൃത്തികൾ 83 ലക്ഷം രൂപ ചിലവിൽ ഇരിങ്ങാലക്കുട :തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. എ കെ ജി പുഞ്ചപ്പാടം റോഡ് (16 ലക്ഷം) , ഐ എച്ച് ഡി പി കോളനി റോഡ് (20 ലക്ഷം) , ചെമ്മണ്ട കോളനി റോഡ(15 ലക്ഷം) , മനപ്പടി വെട്ടിക്കര റോഡ്Continue Reading

വേണുഗോപാല മേനോൻ (96) അന്തരിച്ചു. കൊടകര : പൊതുമരാമത്തു വകുപ്പ് റിട്ട എഞ്ചിനീയർ എരേക്കത്ത് വേണുഗോപാല മേനോൻ (96) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ : കുരിയക്കാട്ടിൽ സീതമ്മ മക്കൾ : കെ. രാധ (റിട്ട. ടീച്ചർ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ, ആനന്ദപുരം), കെ. രഘുനാഥ് (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ, കെ എസ് ഇ ബി), കെ. ദേവദാസ് (റിട്ട. ഗൾഫ്), കെ. രമാദേവി (റിട്ട. ജൂനിയർ സൂപ്രണ്ട്, സിറ്റിContinue Reading

അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ഡോക്യുമെൻ്ററി ” പോർസലൻ വാർ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : മികച്ച ഡോക്യുമെൻ്ററിക്കുള്ള അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ” പോർസലൻ വാർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. റഷ്യൻ അധിനിവേശത്തെ നേരിടുന്ന ഉക്രെയ്ൻ കലാകാരൻമാരുടെ അനുഭവങ്ങളാണ് 87 മിനിറ്റുള്ള ഡോക്യുമെൻ്ററി പ്രമേയമാക്കുന്നത്. സൺഡാൻസ്, സിയാറ്റിൽContinue Reading