വെള്ളാങ്ങല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മാപ്രാണം സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാപ്രാണം സ്വദേശി മരിച്ചു. മാപ്രാണം ചിറയത്ത് വീട്ടിൽ പരേതനായ ജോണിയുടെ മകൻ ജോയ് ( 57) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ വെള്ളാങ്ങല്ലൂർ പെട്രോൾ പമ്പിന് മുമ്പിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കുടയിലുള്ള സ്വകാര്യ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവായ ജോയ് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. തൊട്ട് മുമ്പിൽ ഉണ്ടായിരുന്നContinue Reading

അമൃത് പദ്ധതിയുമില്ല; സ്റ്റോപ്പുകളുമില്ല; നിരന്തരമായ അവഗണനയിലും വാഗ്ദാനലംഘനങ്ങളിലും പ്രതിഷേധിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ പ്രക്ഷോഭത്തിലേക്ക് . ഇരിങ്ങാലക്കുട : വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള നിരന്തര അവഗണനയിൽ പ്രതിഷേധിച്ച് യാത്രക്കാർ പ്രക്ഷോഭത്തിലേക്ക്. അമ്യത് പദ്ധതിയും കോവിഡ് കാലത്ത് നിറുത്തലാക്കിയ അഞ്ച് ട്രെയിനുകളുടെ പുനസ്ഥാപിക്കലും സംബന്ധിച്ച് അധികൃതർ നൽകിയ ഉറപ്പുകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമര പരിപാടികളിലേക്ക്Continue Reading

മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് ആളൂർ പഞ്ചായത്ത് പ്രസിഡണ്ടിന് സമ്മാനിച്ചു.   ഇരിങ്ങാലക്കുട : എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള യൂത്ത് ഗൈഡൻസ് മൂവ്മെൻ്റിൻ്റെ തൃശ്ശൂർ ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള അവാർഡ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോക്ക് സമ്മാനിച്ചു. മൊമൻ്റോയും 25000 രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെContinue Reading

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികളെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം. ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം . ഇതുമായി ബന്ധപ്പെട്ട നടത്തിയ അദാലത്ത് പ്രഹസനമാണെന്നും വില്ലേജിലെContinue Reading

സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ വള്ളിവട്ടം സ്വദേശിയായ യുവാവ് അറസ്റ്റിൽ   ഇരിങ്ങാലക്കുട : സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തുകയായിരുന്ന വള്ളിവട്ടം ചിരട്ടക്കുന്ന് തെക്കേ വീട്ടി ൽ ഉണ്ണികൃഷ്ണനെ (49) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .14 കുപ്പികളിലായി 7 ലിറ്റർ മദ്യവും ,മദ്യ വിൽപനക്ക് ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും , മദ്യം വിറ്റ് ലഭിച്ച 1560/ – രൂപയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി.ആറും പാർട്ടിയും പിടിച്ചെടുത്തു.Continue Reading

തൃശൂര്‍ -ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്; പോലീസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചു   ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് ബസ്സുടമകളും ജീവനക്കാരും പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് പിൻവലിച്ചു.തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയഷന്‍ പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ബസ്സുടമ സി.എം. ജയാനന്ദ്, ജീവനക്കാരുടെContinue Reading

മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പൊറത്തിശ്ശേരി സ്വദേശി ടി സി ബിജു ചുമതലയേറ്റു. ഇരിങ്ങാലക്കുട : മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പൊറത്തിശ്ശേരി സ്വദേശി ടി സി ബിജു ചുമതലയേറ്റു. ഗുരുവായൂർ ദേവസ്വം ഇൻസ്പെക്ടർ, ഓഡിറ്റ് ഇൻസ്പെക്ടർ, മലപ്പുറം അസിസ്റ്റൻ്റ് കമ്മീഷണർ, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാടാമ്പുഴ, മമ്മിയൂർ ഉൾപ്പെടെ പതിനഞ്ചോളം ക്ഷേത്രങ്ങളിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു. ഹിന്ദുമത ധർമ്മസ്ഥാപന ( ഭരണ) വകുപ്പിൽ 2000Continue Reading

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് പ്രവർത്തകർ. ഇരിങ്ങാലക്കുട: ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. സിപി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി സന്ദീപ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറിContinue Reading

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനാചരണവുമായി സംഘടനകൾ ഇരിങ്ങാലക്കുട : ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ച് സംഘടനകൾ. കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷതവഹിച്ചു .യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ ,അസറുദ്ദീൻ കളക്കാട് ,സതീഷ് പുളിയത്ത് ,യൂത്ത് കോൺഗ്രസ്Continue Reading

ആനീസ് കൊലപാതകം, അന്വേഷണം ക്രൈംബ്രാഞ്ചിനു തന്നെ; പുതിയ സ്ക്വാഡ് രൂപീകരിച്ചു. ഇരിങ്ങാലക്കുട: ആനീസ് കൊലപാതകം സിബിഐ ക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തിനായി പുതിയ സ്‌ക്വാഡ് രൂപീകരിച്ചു. സ്‌ക്വാഡ് അംഗങ്ങള്‍ കൊല്ലപ്പെട്ട ആനീസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. 2019 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. 2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തത്. കൊല്ലപ്പെട്ട ആനീസിന്റെContinue Reading