എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവത്തിന് ഫെബ്രുവരി 14 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 14 മുതൽ 21 വരെ ആഘോഷിക്കും. 14 ന് രാത്രി 8 നും 8.30 നും മധ്യേ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര ഉൽസവത്തിന് കൊടിയേറ്റുമെന്ന് സമാജം ഭരണ സമിതി പ്രസിഡണ്ട് എടച്ചാലി പീതാംബരൻ, സെക്രട്ടറി മുരളി മണക്കാട്ടുപടി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രContinue Reading

കുപ്രസിദ്ധ കുറ്റവാളിയും പതിനഞ്ചോളം കേസ്സുകളിലെ പ്രതിയുമായ പൊറത്തിശ്ശേരി സ്വദേശി ഡ്യൂക്ക് പ്രവീൺ പിടിയിൽ ഇരിങ്ങാലക്കുട :കാട്ടൂർ പോലീസ് സ്റ്റേഷനിൽ തല്ല് കേസ്സിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന പൊറത്തിശ്ശേരി മുതിരപറമ്പിൽ @ഡ്യൂക്ക് പ്രവീൺ എന്ന പ്രവീൺ (28) അറസ്റ്റിൽ. തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസി ൻ്റെ നിർദ്ദേശ പ്രകാരം കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ബൈജു ഇ ആർ ന്റെContinue Reading

എസ് എൻ ബി എസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവത്തിന് കൊടിയേറ്റി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ് എൻ ബി എസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവത്തിന് കൊടിയേറ്റി. വൈകീട്ട് 7 നും 7. 48 നും മധ്യേ സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ സാന്നിധ്യത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. സമാജം ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 10Continue Reading

നഗര മധ്യത്തിലെ പറമ്പിൽ വന്‍ തീപിടുത്തം; തീയണച്ചത് രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിൽ   ഇരിങ്ങാലക്കുട: നഗര മധ്യത്തിലെ പറമ്പില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയില്‍ നിന്നും കോമ്പാറയ്ക്ക് പോകുന്ന വഴിയിലെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്. പൊക്കത്ത് വീട്ടില്‍ ആന്റോ, പൊക്കത്ത് വീട്ടില്‍ ജോണ്‍സണ്‍, ഐക്കരവീട്ടില്‍ ഐ.സി മേനോന്‍ എന്നിവരുടെ പറമ്പിലാണ് തീപടര്‍ന്നത്. മൂന്നു ഏക്കറോളം വരുന്ന പറമ്പിലെ ഉണക്ക പുല്ലുംContinue Reading

കാട് പിടിച്ച് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന കർഷകർക്ക് നഷ്ടങ്ങൾ വിതച്ച് കാട്ടുപന്നി ശല്യവും; നടപടി ആവശ്യപ്പെട്ട് പോത്താനിയിലെ കർഷകർ.   ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന പറമ്പുകൾ വൃത്തിയാക്കി കൃഷിയിറക്കിയ കർഷകർക്ക് വിനയായി കാട്ടുപന്നി ശല്യവും . പടിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പോത്താനി പ്രദേശമാണ് രണ്ടാഴ്ചയായി കാട്ടുപന്നികളുടെ ശല്യം നേരിടുന്നത്. പറമ്പ് പാട്ടത്തിന് എടുത്ത് മാസങ്ങൾക്ക് മുമ്പ് കൊള്ളി, വാഴ കൃഷികൾ ആരംഭിച്ച ഞാറ്റുവെട്ടി വീട്ടിൽContinue Reading

ആളൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടിൻ്റെ മകനെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎമ്മിൻ്റെ മുതിർന്ന നേതാവുമായ വല്ലക്കുന്ന് ചിറ്റിലപ്പിള്ളി പോൾ കോക്കാട്ടിൻ്റെ മകൻ കോളിൻസിനെ (51 വയസ്സ്) വല്ലക്കുന്ന് -മുരിയാട് റോഡിലെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ട് എഴരയ്ക്ക് സ്കൂട്ടറിൽ പെട്രോൾ അടിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽContinue Reading

ബൈപാസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കുട്ടംകുളം മതിൽ നിർമ്മാണം ഉടൻ ആ രംഭിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം.   ഇരിങ്ങാലക്കുട :ബൈപാസ് റോഡ് സഞ്ചാരയോഗ്യമാക്കുക,കുട്ടംകുളം മതിൽ ഉടൻ പണി ആരംഭിക്കുക, ഹൈക്കോടതിയിൽ കള്ള സത്യവാങ്ങ്മൂലം നൽകി പൂട്ടിച്ച ഈവനിംഗ് മാർക്കറ്റ് തുറക്കുക, ഗവ: ആയുർവ്വേദ ആശുപത്രി വിപുലീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമരം. ആൽത്തറയ്ക്കൽ നടന്ന സമരം മുൻContinue Reading

” സംഗമഗ്രാമമാധവൻ്റെ രണ്ട് കൃതികൾ ” വായനക്കാരിലേക്ക്; പ്രകാശനം ഡൽഹിയിൽ വേൾഡ് ബുക്ക് ഫെയറിൽ വച്ച്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് അധ്യാപികയായ ലിറ്റി ചാക്കോ രചിച്ച ‘ സംഗമഗ്രാമമാധവൻ്റെ രണ്ടു കൃതികൾ’ പ്രകാശനം ചെയ്തു. ആധുനിക ഗണിതത്തിൻ്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന സംഗമഗ്രാമമാധവനെക്കുറിച്ചുള്ള പഠനം നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, യു ജി സി ചെയർമാൻ പ്രൊഫ എം.Continue Reading

സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ വനിതാ ഹോസ്റ്റലും ഡേ കെയറും ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എൻജിഒ യൂണിയൻ ഇരിങ്ങാലക്കുട എരിയ സമ്മേളനം ഇരിങ്ങാലക്കുട : സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ വനിതാ ഹോസ്റ്റലും ഡേ കെയറും ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ഇരിങ്ങാലക്കുട എരിയ 62-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം രഞ്ജിനി ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡണ്ട്Continue Reading

പോത്താനി ശിവക്ഷേത്രത്തിൽ ആറാട്ട് ചടങ്ങുകൾക്കിടെ ആന ഇടഞ്ഞു; നിയന്ത്രിച്ചത് ഉച്ചയോടെ ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകൾക്കായി കൊണ്ട് വന്ന ആന ഇടഞ്ഞു. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രത്തിൻ്റെ ആറാട്ട് കടവിൽ നിന്നും ആറാട്ട് കഴിഞ്ഞ് അടുത്ത് തന്നെയുള്ള ക്ഷേത്രത്തിലേക്ക് മടങ്ങുന്ന വഴിയാണ് തടത്താവിള ശിവ എന്ന ആന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ കുത്താൻ ശ്രമിച്ചെങ്കിലും പാപ്പാൻContinue Reading