ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണം; എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് സ്‌കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ; കോട്ടൂരാൻ വീട്ടിൽ ചാക്കോയുടെ കുടുംബത്തിൻ്റെ ദുരിതം തുടരുന്നു.   ഇരിങ്ങാലക്കുട: ആല്‍ബിന് സ്‌കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ക്രൈസ്റ്റ് കോളജ് – പൂതംകുളം ജംഗ്ഷന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വീടിനു മുന്നിലെ റോഡ് പൊളിച്ചതോടെയാണ് ഈ ഗതി വന്നത്. ഠാണാ- കോളജ് ജംഗ്ഷൻContinue Reading

തകർന്ന് കിടക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ പുനർനിർമ്മാണത്തിന് പ്രഥമപരിഗണനയെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ; ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണവിഷയത്തിൽ നഗരസഭയെ പഴിചാരിയുള്ള കെഎസ്ടിപി യുടെ നിലപാട് ശരിയല്ലെന്നും വിമർശനം. ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകൾ പുനർനിർമ്മിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി. പ്രസ് ക്ലബിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നുContinue Reading

കണ്ണൂർ എഡിഎമ്മിൻ്റെ മരണം; ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ്റെ ധർണ്ണ ഇരിങ്ങാലക്കുട : കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. സിവിൽ സ്റ്റേഷനിൽ നടന്ന ധർണ്ണ അസോസിയേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് വി എസ് സിജോയ് അധ്യക്ഷത വഹിച്ചു. പി ആർ കണ്ണൻ, റോയ് ചെമ്മണ്ട, എContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണസാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയിക്ക്; ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ; തിരഞ്ഞെടുപ്പിൽ ഒരു എൽഡിഎഫ് അംഗത്തിൻ്റെയും എഴ് ബിജെപി അംഗങ്ങളുടെയും വോട്ട് അസാധുവായി; യുഡിഎഫ് – എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി ബിജെപി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയ്ക്ക്. ചൊവ്വാഴ്ച പകൽ 11 ന് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി മേരിക്കുട്ടി ജോയ്ക്ക് 17Continue Reading

പുല്ലുർ നാടക രാവിന് കൊടിയേറി; പരിപാടികൾ ഒക്ടോബർ 21 മുതൽ 27 വരെ ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ” പുല്ലൂർ നാടക രാവ് ” ന് കൊടിയേറി. രാവിലെ നടന്ന ചടങ്ങിൽ വയലാർ രാമവർമ്മയുടെ മകൾ യമുന ഭാരതിയും സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടത്തും ചേർന്നാണ് കൊടിയേറ്റിയത്. സംഘാടക സമിതി ചെയർമാൻ എContinue Reading

കേരളത്തില്‍ രണ്ട് പുതിയ ചീവീടുകളെ കൂടി ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി   ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ കേരളത്തില്‍ നിന്നും രണ്ട് ഇനം ചീവീടുകളെ കൂടി കണ്ടെത്തി. ഈക്കാന്തസ് ഇന്‍ഡിക്കസ്, ഈക്കാന്തസ് ഹെന്റിയി എന്നീ ചീവീടുകളെയാണ് സംസ്ഥാനത്ത് നിന്നും ആദ്യമായി കണ്ടെത്തിയത്. പുല്‍ച്ചാടികളും, വിവിധയിനം ചീവീടുകളും ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഓര്‍ത്തോപ്റ്റീറയിലെ ഈക്കാന്തിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഇവ. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇ.സ്. തസ്‌നിം,Continue Reading

കൂടൽമാണിക്യക്ഷേത്രത്തിൽ ചരിത്രസെമിനാറിന് തുടക്കമായി; ചരിത്രത്തെ തിരിച്ച് പിടിക്കാൻ കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും ഡോ രാജൻ ഗുരുക്കൾ   ഇരിങ്ങാലക്കുട : ചരിത്രം കഴിഞ്ഞ് പോയതാണെന്നും മാറ്റാനും തിരിച്ച് പിടിക്കാനും കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്-ചെയർമാൻ ഡോ രാജൻ ഗുരുക്കൾ. കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികവും ചരിത്ര സെമിനാറും ഉദ്ഘാടനംContinue Reading

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകരുടെ ധർണ്ണ ഇരിങ്ങാലക്കുട: കേരളത്തെ തകർത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. ആൽത്തറ പരിസരത്ത് നടന്ന ധർണ്ണ മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.Continue Reading

ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ ഗംഗ ‘ ശ്രദ്ധേയമായി; അവതരണം കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത-സംഗീതോൽസവപരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട : ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ഗംഗ ‘ ശ്രദ്ധേയമായി. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ നവരാത്രി നൃത്ത-സംഗീതോൽസവത്തിൻ്റെ ഭാഗമായിട്ടാണ് തൃശ്ശൂർ കുറ്റിമുക്കുള്ള ശിവരഞ്ജിനി ബാലാജി കലാഭവൻ നൃത്ത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ടു നിന്ന നൃത്ത നാടകം അവതരിപ്പിച്ചത്. മഹാഭാരതയുദ്ധത്തിൽContinue Reading

വിജയദശമി ദിനത്തിൽ അറിവിൻ്റെ ആദ്യ സ്പർശം നുകർന്ന് കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകളുമായി മേഖലയിലെ ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ അറിവിൻ്റെ ആദ്യ സ്പർശം നുകർന്ന് കുരുന്നുകൾ. പട്ടണത്തിലെ ക്ഷേത്രങ്ങളിലും സംസ്കാരികക്ഷേത്രങ്ങളിലുമായി ഒട്ടേറെ കുട്ടികൾ വിദ്യാദേവതയ്ക്ക് മുന്നിൽ ആദ്യാക്ഷരം കുറിച്ചു. ആത്മീയാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ കൊട്ടിലാക്കലിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് ഗണിത ശാസ്ത്രജ്ഞൻ ടി എം രാമചന്ദ്രൻ നേതൃത്വം നൽകി. ദേവസ്വം ചെയർമാൻ അഡ്വContinue Reading