കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കണമെന്നും കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം   ഇരിങ്ങാലക്കുട : കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കണമെന്നും കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം. ബിആർസി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡൻറ് കെ ആർ സത്യപാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻറ് ടി വിനോദിനി സംഘടനാ റിപ്പോർട്ടുംContinue Reading

മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജിയുമായി സിഎല്‍സി   ഇരിങ്ങാലക്കുട: നീതി ആരുടെയും ഔദാര്യമല്ലെന്നും ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. മുനമ്പം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും മുനമ്പം തീരദേശവാസികളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിച്ച് പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സിഎല്‍സി ഒരു ലക്ഷം പേര്‍ ഒപ്പിട്ട്Continue Reading

ആനന്ദപുരം ഗവ. യുപി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള എഴ് ലക്ഷത്തോളം രൂപ ഉപയോഗിച്ച്   ഇരിങ്ങാലക്കുട : ആനന്ദപുരം ഗവ യു പി സ്കൂളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്Continue Reading

വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; കുടുംബശ്രീ തൊഴിൽമേളയിൽ അവസരങ്ങൾ ലഭിച്ചത് 500 പേർക്ക്. ഇരിങ്ങാലക്കുട :വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ സ്വയം ആരംഭിക്കാന്‍ തയ്യാറുള്ള വനിതകള്‍ മുന്നോട്ട് വരണമെന്ന് മന്ത്രി ഡോ ആർ ബിന്ദു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന കേരള നോളെജ് ഇക്കോണമി മിഷന്‍ എന്നീ പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുടContinue Reading

പ്രതിപക്ഷത്തിൻ്റെ വിയോജിപ്പ് ; വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ; നാളെ സ്റ്റീയറിംഗ് കമ്മിറ്റി വിളിക്കാൻ തീരുമാനം. ഇരിങ്ങാലക്കുട : പ്രതിപക്ഷത്തിൻ്റെ വിയോജിപ്പിനെ തുടർന്ന് 2024-25 വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി റിവിഷൻ തട്ടിപ്പാണെന്നും യുഡിഎഫ് വാർഡുകൾക്ക് മാത്രമാണ് പരിഗണന നൽകിയിരിക്കുന്നതെന്നും മാർക്കറ്റ്, ചാലാംപാടം, ക്രൈസ്റ്റ് കോളേജ് എന്നീ വാർഡുകൾക്ക് മാത്രമാണ് പരിഗണനയെന്നും വാർഡ് 23 ൽ ഡിസ്മസ് റോഡിന് മാത്രമായിContinue Reading

തളിക്കുളം ഹാഷിദ കൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട : തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ്റെ മകളായ ഹാഷിദയെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് അസ്സീസി (30) കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിനോദ്കുമാർ കണ്ടെത്തി 2022 ആഗസ്റ്റ് 20 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിൻ്റെ പേരിൽ രണ്ടാമത്തെ കുട്ടിയെContinue Reading

പോക്സോ കേസ്സിൽ ചാലക്കുടി സ്വദേശിയായ ആയോധനകലാ പരിശീലകൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ചാലക്കുടി പോട്ട സ്വദേശിയും ആയോധനകലാ പരിശീലകനുമായ പാലേക്കുടി വീട്ടിൽ ജേക്കബിനെ ( ബെന്നി 63) റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി. കെ.സുമേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം ബിനീഷും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തു.വർഷങ്ങളായി കരാട്ടൈ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാൾ ആയോധനകലാ പരിശീലനംContinue Reading

കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ   ഇരിങ്ങാലക്കുട : കെഎസ്ഇ ലിമിറ്റഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കെഎസ് പാർക്ക് ആൻ്റ് ഇൻഫർമേഷൻ സെൻ്ററിൻ്റെ ശിശുദിനത്തോടനുബന്ധിച്ച് ബാലകലോൽസവം സംഘടിപ്പിക്കുന്നു. നവംബർ 12, 13 14 തീയതികളിലായി നടക്കുന്ന കലോൽസവ മൽസരങ്ങളിൽ 1500 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് കെഎസ്ഇ എംഡി എം പി ജാക്സൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകീട്ട് 6 ന് നടക്കുന്ന സമാപനContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി / അമ്യത് എജൻസിയിൽ നിന്നും ഗ്രാൻ്റ് ലഭിക്കില്ല; ബദൽ വഴികൾ തേടി നഗരസഭ; ഡിപിആർ തയ്യാറാക്കിയ എജൻസിക്ക് നഗരസഭ നല്കാനുള്ളത് ലക്ഷങ്ങൾ ഇരിങ്ങാലക്കുട : ആധുനിക അറവുശാല നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും അമൃത് പദ്ധതിയിൽ നിന്നുമുള്ള ഗ്രാൻ്റ് സാധ്യത മങ്ങിയതോടെ ഫണ്ട് കണ്ടെത്താനുള്ള ബദൽ വഴികൾ തേടി ഇരിങ്ങാലക്കുട നഗരസഭ. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഫാമിംഗ് ആൻ്റ് ഫുഡ്Continue Reading

പൊറത്തിശ്ശേരിയിലെ വ്യവസായ സ്ഥാപനം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നതായി ആരോപണം; അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിമർശനം; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും പ്രവർത്തനങ്ങൾ നിയമാനുസൃതതമെന്നും വിശദീകരിച്ച് സ്ഥാപന ഉടമ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 32 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നതായി ആരോപണം. വാർഡിൽ താമസിക്കുന്ന കൂത്തുപറമ്പ് കുപ്പക്കാട്ടിൽ സിജിയാണ് സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ഫുഡ് പ്രൊസ്സസ്സിംഗ് മെഷീനറി ഉത്പാദനത്തിനാണ് വി-ടെക് എഞ്ചിനീയറിംഗ്Continue Reading