ബോയ്സ് സ്കൂളിലെ ഓഡിറ്റോറിയനിർമ്മാണ പദ്ധതിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം; ഭരണകക്ഷി കൗൺസിലറെ ഉദ്യോഗസ്ഥ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ആരോപണം ഇരിങ്ങാലക്കുട : എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 99 ലക്ഷം രൂപ ഉപയോഗിച്ച് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള പഴയ ഓഡിറ്റോറിയം പൊളിച്ച് ആധുനിക രീതിയിൽ ഓഡിറ്റോറിയം നിർമ്മിക്കുന്ന വിഷയത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം. ഓഡിറ്റേറിയം നിർമ്മാണത്തിന് അനുമതി നൽകണമെന്ന്Continue Reading

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ – ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സിപിഐ ധർണ്ണ ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ- ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടന്ന സായാഹ്ന ധർണ്ണ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. ബി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മുതിർന്ന നേതാവ് കെ.Continue Reading

ഇരിങ്ങാലക്കുടയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ് ക്ലബ് അംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ് ക്ലബിലെ അംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. പ്രമുഖ ആരോഗ്യസ്ഥാപനമായ മെട്രോ ഹോസ്പിറ്റലും നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ക്ലബ് സീനിയർ അംഗവും ജോയിൻ്റ് സെക്രട്ടറിയുമായ മൂലയിൽ വിജയകുമാറിന് പോളിസി നൽകി കൊണ്ട് മെട്രോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ എം ആർ രാജീവ്Continue Reading

കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ഡിസംബർ 21, 22 തീയതികളിൽ   ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും കുടുംബസംഗമവും ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. 21 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടനും 22 ന് നടക്കുന്ന കുടുംബസംഗമം പാർട്ടി ചെയർമാൻ പി ജെContinue Reading

ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണത്തിനും,വികസന മുരടിപ്പിനുമെതിരെ നഗരസഭ ഓഫീസിലേക്ക് സിപിഎം മാർച്ച് ; കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രവർത്തനസജ്ജമാക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ ഇരിങ്ങാലക്കുട : നഗരസഭയിലെ യുഡിഎഫ് ഭരണത്തിനും വികസനമുരടിപ്പിനുമെതിരെ സിപിഎം എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി.മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിൽContinue Reading

മാധ്യമങ്ങള്‍ നീതിക്കുവേണ്ടി ശബ്ദിക്കണമെന്നും ഭൂരിപക്ഷ – ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് എതിരായ നിലപാട് സ്വീകരിക്കണമെന്നും രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍   ഇരിങ്ങാലക്കുട: മാധ്യമങ്ങള്‍ നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്നവരുടെയും ശബ്ദമാകണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ കേരളസഭ കുടുംബ സംഗമവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മാധ്യമങ്ങള്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ക്കണം. സമൂഹത്തില്‍ ദൂര്‍ബല വിഭാഗങ്ങളുടെ പക്ഷത്തു നിലയുറപ്പിച്ച് മാധ്യമധര്‍മം നിര്‍വഹിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.Continue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ അധികൃതർ നിശ്ചയിയിച്ചിട്ടുള്ള സമയക്രമം പാലിക്കാൻ സ്വകാര്യ ബസ്സുകൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ബസ്സുടമകൾ രംഗത്ത്; നിലവിൽ സർവീസ് നടത്തുന്നത് അഞ്ച് മിനിറ്റ് കുറച്ചെന്നും അപകടങ്ങൾക്ക് കാരണമാകുന്നത് ഇതിനെ തുടർന്നുള്ള അമിതവേഗതയെന്നും ബുധനാഴ്ച മുതൽ അധികൃതർ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കുമെന്നും സർക്കാരും പോലീസും സംരക്ഷണം ഉറപ്പാക്കണമെന്നും ബസ്സുടമകൾ ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ആർടിഎ നിശ്ചയിച്ചിട്ടുള്ള സമയക്രമംContinue Reading

പരാതിപരിഹാരത്തിന് ‘കരുതലും കൈത്താങ്ങും ‘ ; മുകുന്ദപുരം താലൂക്ക് അദാലത്ത് 16 ന്; സംഘാടകസമിതി രൂപീകരിച്ചു; അദാലത്തിൽ പരിഗണിക്കുന്നത് പതിനാറോളം വിഷയങ്ങൾ ; ഇതിനകം ലഭിച്ചത് 66 അപേക്ഷകൾ   ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ഒരുക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ ഡിസംബർ 16 തിങ്കളാഴ്ച നടക്കും. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ പത്തുമണി മുതൽContinue Reading

17-മത് ബൈബിൾ കൺവെൻഷൻ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിൽ ഡിസംബർ 12, 13, 14, 15 തീയ്യതികളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിസംബർ 12 മുതൽ 15 വരെ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന 17- മത് ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12 ന് രാവിലെ 11.30 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൺവെൻഷ ഉദ്ഘാടനം ചെയ്യും. 3500 ഓളം പേർContinue Reading

ആന എഴുന്നള്ളിപ്പ് സുഗമമാക്കണമെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൂടൽമാണിക്യം ക്ഷേത്ര നടയിൽ മനുഷ്യച്ചങ്ങലയുമായി സായാഹ്നകൂട്ടായ്മ ഇരിങ്ങാലക്കുട: ഉത്സവങ്ങളും ആചാരങ്ങളും സംരക്ഷിക്കുക, പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമായ ആന എഴുന്നള്ളിപ്പ് സുഗമമാക്കുക, എന്നാവശ്യമുയർത്തി ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനു കിഴക്കേ നടയിൽ നിന്ന് മനുഷ്യച്ചങ്ങല തീർത്തു. വൈകീട്ട് നാമജപത്തോടെ നടന്ന മനുഷ്യ ചങ്ങലയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സായാഹ്ന കൂട്ടായ്മ ഭാരവാഹികളായ അരുൺകുമാർ, നിർമ്മൽ രവീന്ദ്രൻ, സുമേഷ് കാരുകുളങ്ങര,Continue Reading