തദ്ദേശ റോഡ് പുനരുദ്ധാരണം ; ഇരിങ്ങാലക്കുടയിൽ 30 റോഡുകൾക്കായി 8.39 കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു   തൃശ്ശൂർ :സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ്Continue Reading

ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ   മതിലകം : മതിലകം പൊക്കിളായി ബീവറേജിൽ മദ്യം വാങ്ങാൻ വന്ന വഞ്ചിപ്പുര സ്വദേശികളായ കണ്ണൻ, ബാബു എന്നിവരെ അക്രമിച്ച കേസിൽ കൈപ്പമംഗലം സ്വദേശികളും, നിരവധി ക്രിമിനൽ കേസ്സിലെ പ്രതികളുമായ പെരിഞ്ഞനം കൊളങ്ങര വീട്ടിൽ മിൻഷാദ് (32) ,കൈപ്പമംഗലം പുതിയവീട്ടിൽ ഷാനവാസ് ( 37 ) എന്നിവരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കത്തി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും, കൈContinue Reading

വിസ വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശികളിൽ നിന്നും പണം തട്ടിയ കേസ്സിൽ കല്ലൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : അബുദാബിയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടി. രണ്ടായിരത്തി ഇരുപത്തിരണ്ട് നവംബർ മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് ജനുവരിContinue Reading

കള്ളനോട്ടുമായി എറണാകുളം സ്വദേശി കൊടുങ്ങല്ലൂർ പോലീസിൻെറ പിടിയിൽ കൊടുങ്ങല്ലൂർ : ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീം ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് എന്ന വ്യക്തിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകിയ എറണാകുളം തിരുത്തിപ്പുറം ചിറയത്ത് വീട്ടിൽ ആൽഫ്രഡിനെ (20) കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിContinue Reading

മുനയം പാലത്തിൻ്റെ നിർമ്മാണം ആവശ്യപ്പെട്ട് താത്കാലിക ബണ്ടിൽ കേരള കോൺഗ്രസ്സ് നേതാക്കളുടെ നിൽപ്പ് സമരം ഇരിങ്ങാലക്കുട: മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ മുനയത്തെ താത്കാലിക ബണ്ടിൽ നിൽപ്പ് സമരം. പാലം നിർമാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വർഷത്തിലധികമായിട്ടും ബണ്ട് നിർമിക്കാതെ വർഷം തോറും താത്കാലിക ബണ്ട് നിർമാണം മാത്രാണ് നടക്കുന്നത്.Continue Reading

ജയചന്ദ്രനെ അനുസ്മരിച്ച് ഇരിങ്ങാലക്കുട പൗരാവലി; വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഭാവം അനുകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സർഗ്ഗജീവിതത്തെ അടയാളപ്പെടുത്തുകയും പാട്ടിൻ്റെ പാലാഴി തീർക്കുകയും ചെയ്ത ഭാവഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് ഇരിങ്ങാലക്കുടയുടെ പൗരാവലി. ക്രൈസ്റ്റ് കോളേജിലെ ഫാ തെക്കൻ ഹാളിൽ നടന്ന സർവകക്ഷി അനുശോചനയോഗം സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പാട്ടിന് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു ജയചന്ദ്രനെന്ന് ഔസേപ്പച്ചൻContinue Reading

സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ ഇടപെടലിൽ വയോധികൻ സദാനന്ദന് സംരക്ഷണമൊരുങ്ങി   ഇരിങ്ങാലക്കുട: നഗരസഭ 7-ാം വാർഡിലെ വാരിക്കാട്ട് വീട്ടിൽ സദാനന്ദന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ അടിയന്തിര ഇടപെടലിൽ സംരക്ഷണമൊരുങ്ങി. സദാനന്ദൻ (68) പ്രായത്തിന്റെ അവശതയാലും സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിലും ബുദ്ധിമുട്ടുകയായിരുന്നു. വിഷയം ലോട്ടറി തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ഷാജി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഒറ്റപ്പെട്ട വയോധികന്റെ സംരക്ഷണവും സുരക്ഷയും എത്രയും വേഗംContinue Reading

വേളൂക്കര പഞ്ചായത്തിൽ ഭക്ഷ്യനിർമ്മാണ ശാലകളിൽ ” ഓപ്പറേഷൻ സ്നാക്ക്സ് ഹണ്ട് ” എന്ന പേരിൽ മിന്നൽ പരിശോധന; പട്ടേപ്പാടത്ത് പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾ താത്കാലികമായി അടച്ചിടാൻ നിർദ്ദേശം;   ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂസ , വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന . പുലർക്കാലങ്ങളിൽ മാത്രം പലഹാര നിർമ്മാണം നടത്തുകയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുകയും ചെയ്യുന്നContinue Reading

കാറളത്ത് പാറക്കടവിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി; പുനർനിർമ്മിച്ചത് ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചിലവഴിച്ച് . ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ വാർഡ് രണ്ടിൽ ആലുക്കക്കടവ് പ്രദേശത്ത് കരുവന്നൂർ പുഴയോട് ചേർന്നുള്ള പാറക്കടവിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചിലവഴിച്ചാണ് കടവ് പുനർനിർമ്മിച്ചത്. പുനർനിർമാണം നടത്തിയ പാറക്കടവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി. എസ്Continue Reading

മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന് 91 വയസ്സ്; നീഡ്സിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ തൊണ്ണൂറ്റിയൊന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് നീഡ്സിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും നടന്നു. 1934 ജനുവരി 17 ന് ഗാന്ധി പ്രസംഗിച്ച ചളിയംപാടത്തു നിന്നും ആരംഭിച്ച പദയാത്ര അദ്ദേഹം വിശ്രമിച്ച അന്നത്തെ തിരുവിതാംകൂർ സത്രമായിരുന്ന ഇന്നത്തെ റസ്റ്റ് ഹൗസിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി സ്മൃതിContinue Reading