മാള സർവീസ് കോപ്പറേറ്റീവ് ബാങ്കിൽ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ്; കോൺഗ്രസ്സ് നേതാവ് കൂടിയായ ബാങ്ക് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളുമടക്കം 21 പേരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. മാള : മാള സർവീസ് കോപ്പറേറ്റീവ് ബാങ്കിലെ മുൻ പ്രസിഡന്റും 20 ഭരണസമിതി അംഗങ്ങളും 2006 ഒക്ടോബർ മുതൽ 2024 ഫെബ്രുവരി വരെയുളള വരെയുള്ള ദിവസങ്ങളിലായി വിലയില്ലാത്ത ഭൂമികൾ ക്രമക്കേട് നടത്തി ബാങ്കിൽ പണയപ്പെടുത്തി 10,07,69,991 (പത്തു കോടിContinue Reading

വയോധികയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന എടതിരിഞ്ഞി സ്വദേശിയായ പ്രതി ഹൈദരാബാദ് എയർപ്പോർട്ടിൽ അറസ്റ്റിൽ ഇരിങ്ങാലക്കുട : വയോധികയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന എടതിരിഞ്ഞി വലൂപ്പറമ്പിൽ വീട്ടിൽ മകൻ സംഗീത് (29 വയസ്സ്) എന്നയാളെ ഹൈദരാബാദ് എയർപ്പോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. എടതിരിഞ്ഞിയിൽവെച്ച് 2018 ഒക്ടോബർ 20 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതിContinue Reading

ക്രൈസ്റ്റ് കോളേജിൽ റിസർച്ച് ഇൻക്യുബേഷൻ സെൻ്റർ യാഥാർഥ്യമായി ഇരിങ്ങാലക്കുട :പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജിൽ റിസർച്ച് ഇൻക്യുബേഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഗവേഷക വിദ്യാർത്ഥികൾക്കും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ഒരു പദ്ധതിയാണ് ഇത്. സംരംഭകർക്ക് ആവശ്യമായ സ്ഥല – സൗകര്യങ്ങൾ നൽകുന്നതിലൂടെ പുതിയ ഗവേഷണ – വ്യവസായ ആശയങ്ങൾക്ക് ഉത്തേജനമേകുന്നതാണ് പുതിയ റിസർച്ച് ഇൻകുബേഷൻ സെൻ്റർ.മണപ്പുറം ഫിനാൻസ് എം ഡി വിContinue Reading

തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ ” അരങ്ങി ” ൻ്റെ ഭാഗമായുള്ള കീചകവധം ആട്ടക്കഥയുടെ സമ്പൂർണ്ണാവതരണം ആഗസ്റ്റ് 10 ന് ക്രൈസ്റ്റ് കോളേജിൽ ഇരിങ്ങാലക്കുട : ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്താറുള്ള ” അരങ്ങ്” ൻ്റെ ഭാഗമായി ആഗസ്റ്റ് 10 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കീചകവധം ആട്ടക്കഥയുടെ സമ്പൂർണ്ണ രംഗാവതരണം ഒരുക്കുന്നു. കോട്ടയ്ക്കൽ പി എസ് വി നാടൃസംഘത്തിൻ്റെ മുഴുവൻ കലാകാരൻമാരെയും ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന കീചകവധം കഥകളിയിൽ സദനംContinue Reading

കേരള കോൺഗ്രസ്സ് പൂമംഗലം മണ്ഡലം സമ്മേളനം ആഗസ്റ്റ് 10 ന് ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് പൂമംഗലം മണ്ഡലം സമ്മേളനം ആഗസ്റ്റ് 10 ന് അരിപ്പാലം 3DM ഹാളിൽ നടക്കും. 3.30 ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡൻ്റ് ജോമോൻ ജോൺസൻ ചേലക്കാട്ടുപറമ്പിൽ, വർക്കിംഗ് പ്രസിഡണ്ട് വിനോദ് ചേലൂക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽContinue Reading

സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ഓഫീസിലേക്ക് എബിവിപി മാർച്ച് ഇരിങ്ങാലക്കുട : സർവകലാശാലകളിൽ സ്ഥിരം വിസിമാരെയും ഗവണ്മെന്റ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെയും നിയമിക്കുക, സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗവ ബോയ്സ് സ്കൂൾ പരിസരത്ത്Continue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിടണമെന്നും ക്രമക്കേടുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഐ യുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ സഹകരണ സംരക്ഷണ സദസ്സ് ; കരുവന്നൂർ ബാങ്കിൻ്റെ വിഷയത്തിൽ കണ്ണീർക്കഥകൾ ചമച്ച മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിലെന്നും വിമർശനം. ഇരിങ്ങാലക്കുട: ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ഭരണസമിതി പിരിച്ച് വിടണമെന്നും ബാങ്കിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം എർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ ഇരിങ്ങാലക്കുടContinue Reading

മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്; വിഷയത്തിൽ തൃശ്ശൂർ എംപി യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പാലിച്ച മൗനം ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി യൂജിൻ മൊറോലി ഇരിങ്ങാലക്കുട :ലൂർദ് മാതാവിൻ്റെ മുന്നിലും കൊരട്ടി മുത്തിയുടെ മുന്നിലും തിരഞ്ഞെടുപ്പ് വേളയിൽ പ്രത്യക്ഷപ്പെട്ട തൃശ്ശൂർ എംപി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മലയാളി കന്യാസ്ത്രീകളെ അന്യായമായി ബിജെപി സർക്കാർ അറസ്റ്റ് ചെയ്തContinue Reading

ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാൻ്റിൽ സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി മാപ്രാണം സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : പ്രൈവറ്റ് സ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി ഇപ്പോൾ ചിറക്കൽ കോലോത്തുംകടവ് പാലത്തിനടുത്ത് താമസിക്കുന്ന മാപ്രാണം കുന്നുമ്മക്കര സ്വദേശി ഉണ്ണിപ്പറമ്പിൽ വീട്ടിൽ അശ്വിൻ ( 22 വയസ് )നെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർContinue Reading

ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് നോട്ടീസ്; പ്രായപൂർത്തി ആകാത്ത ആറ് കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ഉള്ള നടപടി ഇരിങ്ങാലക്കുട : പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ്റെ അടുത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിനടുത്ത് വെച്ച് മാപ്രാണം സ്വദേശിയായ പ്രായപൂർത്തി ആകാത്ത കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മോഡൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കല്ലേറ്റുകര സ്വദേശിയായ സുട്ടു എന്ന് വിളിക്കുന്ന ആദിത്യൻContinue Reading