പൊറത്തിശ്ശേരിയിൽ മിന്നൽ ചുഴലി; മൂന്ന് വീടുകൾക്ക് ഭാഗിക നഷ്ടം ഇരിങ്ങാലക്കുട : ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ പൊറത്തിശ്ശേരി മേഖലയിൽ വൻ നഷ്ടം. മൂന്ന് വീടുകൾക്ക് ഭാഗിക നഷ്‌ടം സംഭവിച്ചു. പൊറത്തിശ്ശേരി പൊറത്തൂർ അമ്പലത്തിൻ്റെ അടുത്ത് തച്ചപ്പിള്ളി റോഡിൽ വള്ളുപറമ്പിൽ രാമൻ്റെ വീടിൻ്റെ ട്രസ്സ് കാറ്റിൽ പറന്നു പോയി. ചിമ്മിനി പാരപ്പറ്റ് തകർന്നിട്ടുണ്ട് . അമ്പലത്തിൻ്റെ അടുത്ത് തന്നെയുള്ള പോട്ടയിൽ വീട്ടിൽ മുരളിയുടെ വീടിന് മുകളിലേക്ക്Continue Reading

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് സമ്മാനിച്ചു   ഇരിങ്ങാലക്കുട : ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. നൈജിൽ തോമസിന് സമ്മാനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന ഫാ. ഡോ. ജോസ് തെക്കൻ്റെ സ്മരണാർത്ഥം മികച്ച കോളേജ് അധ്യാപകർക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് ഡോ.Continue Reading

കൊറിയർ സർവീസിൻ്റെ മറവിൽ ലഹരി മരുന്ന് വിൽപ്പന; കാറിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി ചാലക്കുടി സ്വദേശികളായ പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കൊറിയർ സർവീസിന്റെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊമ്പിടിഞ്ഞാമാക്കൽ വോക്സ് വാഗൺContinue Reading

തൃശ്ശൂർ കലശമലയിൽ അപൂർവയിനം തസ്കര ഈച്ചയെ കണ്ടെത്തി, ഇന്ത്യയിൽ ഇതാദ്യം ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ലയിലെ കലശമല പുൽമേടുകളിൽ നിന്ന് ശാസ്ത്രലോകത്തിന് പുതിയൊരിനം തസ്കര ഈച്ചയെ (Robber fly) കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ലോവിനെല്ല കലശമലഎൻസിസ് (Loewinella kalasamalaensis) എന്ന് ശാസ്ത്രീയ നാമം നൽകിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസ്സിൽ പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്ടെത്തലാണ്.Continue Reading

ചാലക്കുടിയിൽ വൻ മയക്കുമരുന്ന് വേട്ട; മാരക രാസലഹരിയായ എംഡി എംഎ വിൽപ്പനക്കായി എത്തിയ രണ്ട് യുവതികളും എംഡിഎംഎ വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ; അഞ്ച് ലക്ഷത്തോളം രൂപ വരുന്ന 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചാലക്കുടി : കെഎസ്ആർടി ബസ്സിൽ മയക്കുമരുന്ന് കടത്തി കൊണ്ട് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ തൃശ്ശൂർ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽContinue Reading

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അവിട്ടത്തൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട : ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അവിട്ടത്തൂർ സ്വദേശി മരിച്ചു. അവിട്ടത്തൂർ ശിവക്ഷേത്രത്തിനടുത്ത് മാളിയേക്കൽ വീട്ടിൽ പരേതനായ റാഫേൽ മകൻ ജോയ് ( 55 ) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഒഴുക്കിൽ പ്പെട്ട ജോയിയെ ചാലക്കുടി പാലത്തിൻ്റെ താഴെ നിന്നും രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽContinue Reading

മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറ ടൂറിസം ഹബ്ബാവാൻ ഒരുങ്ങുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 90 ലക്ഷം രൂപ ചിലവിൽ   ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച ഡെസ്റ്റിനേഷൻ ടൂറിസം ചലഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി അനുമതി ലഭിച്ച മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പു ചിറയിൽ ടൂറിസം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടും സംസ്ഥാന സർക്കാരിൻ്റെ ടൂറിസംContinue Reading

ആളൂരിൽ വൻ കഞ്ചാവ് വേട്ട; ഒന്നരക്കിലോയിൽ അധികം കഞ്ചാവുമായി കാപ്പ കേസിലെ പ്രതിയടക്കം മൂന്ന് പേർ പിടിയിൽ ഇരിങ്ങാലക്കുട : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ഞപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ. കൊലപാതക കേസ്,പോലീസുകാരനെ ആക്രമിച്ച കേസ് എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ് ( 35) ,കവർച്ചകേസടക്കംContinue Reading

കാപ്പ ഉത്തരവ് ലംഘിച്ച് തൃശ്ശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കേസിലെ പ്രതി ആളൂരിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കാപ്പ നിയപ്രകാരം തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ച ചാലക്കുടി തുരുത്തിപറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (34) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനമുള്ള പ്രതി ജയൻ നിരോധന ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് താമസിച്ചു വരികയായിരുന്നു.Continue Reading

വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ പ്രവർത്തകർ ഇരിങ്ങാലക്കുട : വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ . വയനാടിനെ സംരക്ഷിക്കുക, വയനാടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ സഭ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ജില്ലാContinue Reading