കല്ലേറ്റുംകര ബിവിഎം സ്കൂളിലെ ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച എഴാമത്തെ വീടിൻ്റെ താക്കോൽ ഇന്ന് കൈമാറും. ഇരിങ്ങാലക്കുട : കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിലെ ‘ സാന്ത്വനഭവന പദ്ധതി ‘ യുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽ ഫെബ്രുവരി 21 ന് കൈമാറും. രണ്ട് മണിക്ക് പഞ്ഞപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാന അധ്യാപകൻ അബ്ദുൾഹമീദ് എ , സ്കൂൾContinue Reading

ഫുട്ബോൾ കളിക്കുന്നതിനിടയിൽ ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.   ഇരിങ്ങാലക്കുട:ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ ഫയര്‍ ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആൻ്റ് റെസ്ക്യു ഓഫീസര്‍ കയ്പമംഗലം കാഞ്ഞിരപ്പറമ്പില്‍ ബാബുരാജിൻ്റെ മകൻ കെവിനാണ് (33)മരിച്ചത്. വൈകീട്ട് ആറരയോടെ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫുട്ബാള്‍ കോര്‍ട്ടില്‍ വെച്ചാണ് സംഭവം. കളിക്കിടെ കുഴഞ്ഞുവീണ കെവിന് ഉടന്‍ തന്നെ ഫസ്റ്റ് എയ്ഡ് നല്‍കിയ ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍Continue Reading

അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക് . ഇരിങ്ങാലക്കുട : അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക്. ഫെബ്രുവരി 21, 22 തീയതികളിലായി നടക്കുന്ന ആഘോഷ പരിപാടികൾ 21 ന് വൈകീട്ട് 4. 30 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, പ്രധാന അധ്യാപികContinue Reading

പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയയിനം തുമ്പികളെ കണ്ടെത്തി ; ഗവേഷണം ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി ശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ . ഇരിങ്ങാലക്കുട : കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിർത്തി ഗ്രാമങ്ങളിൽ നിന്ന് പുതിയ രണ്ടിനം കടുവാത്തുമ്പികളെ ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘം കണ്ടെത്തി. കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലൻത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തിൽ ഉള്ളത്. ഇതിലെ നീളൻ പിൻകാലുകളുള്ള മീറോഗോമ്ഫസ് (Merogomphus) എന്ന ജനുസ്സിൽ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്.Continue Reading

ഇരിങ്ങാലക്കുട : 63 -മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയറ്റ് കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ് ക്രൈസ്റ്റ് ഫുട്ബോൾ മൈതാനിയിൽ ഫെബ്രുവരി 20 ന് ആരംഭിക്കും; പങ്കെടുക്കുന്നത് പ്രമുഖ 16 ടീമുകൾ. ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഇൻ്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 20 മുതൽ 24 വരെയായി ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻ്റിൽ കഴിഞ്ഞ വർഷത്തെContinue Reading

വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും; ഇരുപത് കഥകൾ തിരഞ്ഞെടുത്തത് ആയിരത്തോളം എൻട്രികളിൽ നിന്നും ഇരിങ്ങാലക്കുട : വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ട് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ചെറുകഥ സമാഹാരത്തിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിൽ നിന്നുള്ള എഴുത്തുകാരിയുടെ രചനയും. ” പ്രണയത്തിന് വേണ്ടിയുള്ള എഴുത്ത് ” എന്ന വിഷയം ആസ്പദമാക്കി പ്രസാധകരായContinue Reading

കാട് പിടിച്ച് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന കർഷകർക്ക് നഷ്ടങ്ങൾ വിതച്ച് കാട്ടുപന്നി ശല്യവും; നടപടി ആവശ്യപ്പെട്ട് പോത്താനിയിലെ കർഷകർ.   ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന പറമ്പുകൾ വൃത്തിയാക്കി കൃഷിയിറക്കിയ കർഷകർക്ക് വിനയായി കാട്ടുപന്നി ശല്യവും . പടിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പോത്താനി പ്രദേശമാണ് രണ്ടാഴ്ചയായി കാട്ടുപന്നികളുടെ ശല്യം നേരിടുന്നത്. പറമ്പ് പാട്ടത്തിന് എടുത്ത് മാസങ്ങൾക്ക് മുമ്പ് കൊള്ളി, വാഴ കൃഷികൾ ആരംഭിച്ച ഞാറ്റുവെട്ടി വീട്ടിൽContinue Reading

ആളൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടിൻ്റെ മകനെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎമ്മിൻ്റെ മുതിർന്ന നേതാവുമായ വല്ലക്കുന്ന് ചിറ്റിലപ്പിള്ളി പോൾ കോക്കാട്ടിൻ്റെ മകൻ കോളിൻസിനെ (51 വയസ്സ്) വല്ലക്കുന്ന് -മുരിയാട് റോഡിലെ വല്ലക്കുന്ന് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ട് എഴരയ്ക്ക് സ്കൂട്ടറിൽ പെട്രോൾ അടിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽContinue Reading

” സംഗമഗ്രാമമാധവൻ്റെ രണ്ട് കൃതികൾ ” വായനക്കാരിലേക്ക്; പ്രകാശനം ഡൽഹിയിൽ വേൾഡ് ബുക്ക് ഫെയറിൽ വച്ച്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് അധ്യാപികയായ ലിറ്റി ചാക്കോ രചിച്ച ‘ സംഗമഗ്രാമമാധവൻ്റെ രണ്ടു കൃതികൾ’ പ്രകാശനം ചെയ്തു. ആധുനിക ഗണിതത്തിൻ്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന സംഗമഗ്രാമമാധവനെക്കുറിച്ചുള്ള പഠനം നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, യു ജി സി ചെയർമാൻ പ്രൊഫ എം.Continue Reading

വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവന്നൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു.   ഇരിങ്ങാലക്കുട : വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവന്നൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. കരുവന്നൂർ മംഗലൻ വീട്ടിൽ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഫ്രൂട്ട്സ് കട നടത്തുന്ന സജിത്ത് കട പൂട്ടി സ്കൂട്ടറിൽ മടങ്ങുമ്പോൾ എതിരെ നിന്നും വന്ന ബുളളറ്റിൽ ഇടിച്ചായിരുന്നുContinue Reading