എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം സമർപ്പിച്ചു.   ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം ” ഖിഡ്കി ഗാവ്” ചിത്രത്തിൻ്റെ സംവിധായകൻ സഞ്ജു സുരേന്ദ്രന് ചന്ദ്രിക എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ സി കെ രവി സമർപ്പിച്ചു. മാസ് മൂവീസിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ്Continue Reading

കരുവന്നൂർ സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം; തിരഞ്ഞെടുപ്പ് ഫലം ബാങ്കിന് എതിരെ അപവാദ പ്രചാരണം നടത്തിയ കോൺഗ്രസിനും ബിജെപിക്കുമുള്ള മറുപടിയെന്ന് എൽഡിഎഫ് ഇരിങ്ങാലക്കുട :കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് വിജയം.പോൾ ചെയ്ത 3039 വോട്ടിൽ 94 വോട്ടുകൾ അസാധുവായി. സാധുവായ 2945 വോട്ടുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് 2002 മുതൽ 2131 വരെ വോട്ടുകൾ ലഭിച്ചു.731 വോട്ടാണ് ബിജെപി പാനലിൽContinue Reading

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന ചലച്ചിത്രക്കാഴ്ചകളുമായി എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മാസ് മൂവീസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു കലകളുടെ ഉറവിടമായ ഇരിങ്ങാലക്കുടയിൽ അഞ്ച് വർഷത്തിനുള്ളിൽ ആർട്ട് തീയേറ്റർ സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ അറിയിച്ചു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. മേളയുടെ വിവരങ്ങൾ ഉൾപ്പെടുത്തിContinue Reading

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും. രാവിലെ 9.30 ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് 10 ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസി പുരസ്കാരം നേടിയ സഞ്ജു സുരേന്ദ്രൻ്റെ ” ഖിഡ്കി ഗാവ് ” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.Continue Reading

നിപ്മറിൽ നൂതന ശാസ്‌ത്രീയ പരിശീലനം ഉടൻ തുടങ്ങുമെന്ന് മന്ത്രി ഡോ. ബിന്ദു   ഇരിങ്ങാലക്കുട : ഭിന്നശേഷിയുള്ളവർക്ക് നൂതന ശാസ്‌ത്രീയ പരിശീലനം നൽകുന്നതിനുള്ള പദ്ധതി നിപ്മർ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. നിപ്മറിൽ നിർമ്മിക്കുന്ന 250 ബെഡുകളുള്ള റീഹാബ് ആശുപത്രിയുടെയും കോളേജ് കെട്ടിടത്തിൻ്റെയും പദ്ധതി പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. ഭിന്നശേഷിക്കാരായവരെ സ്വയംപര്യാപ്തരാക്കാൻContinue Reading

ജി വി രാജ അവാർഡ് പ്രഖ്യാപനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് നേട്ടം   തൃശ്ശൂർ : സംസ്ഥാന സർക്കാരിൻ്റെ ജി വി രാജ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മികച്ച നേട്ടം.2022 ലെ മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളേജ് ആയി ഇരിങ്ങാലക്കുട ക്രൈസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഏറ്റവും മികച്ച സ്പോർട്സ് ഹോസ്റ്റൽ താരമായി ക്രൈസ്റ്റ് കോളേജിൻ്റെ അത്‌ലറ്റിക് താരം സെബാസ്റ്റ്യൻ വി എസും 2024Continue Reading

പുതുയുഗയാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ ഉജ്ജ്വലസ്വീകരണം; വർഗ്ഗീയതയുടെ കാര്യത്തിൽ യുഡിഎഫ് വിട്ടുവീഴ്ചയ്ക്കില്ലെന്നും വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വച്ചാൽ മതിയെന്നും എത് കൊലകൊമ്പനെയും എതിർക്കുമെന്നും കോൺഗ്രസ് നേതാവ് വി ഡി സതീശൻ ഇരിങ്ങാലക്കുട : വോട്ട് ബാങ്ക് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്നും വർഗ്ഗീയത പറയരുതെന്നും ഇക്കാര്യത്തിൽ എത് കൊലകൊമ്പനെയും എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് പാരമ്യത്തിൽ എത്തി നില്ക്കുമ്പോഴും ഇക്കാര്യത്തിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.Continue Reading

പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പുത്തൻചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ   ​മാള: പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയുടെ പുതിയ ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് വികാരിയായ പള്ളി വികാരിയായ പുത്തൻച്ചിറ കവലക്കാട്ട് വീട്ടിൽ ജോൺ കവലക്കാട്ട് (63) നെതിരെയും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പിനെതിരെയും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.Continue Reading

മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് സമ്മേളനം   ഇരിങ്ങാലക്കുട : മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും ഡിഎ അനുവദിക്കുന്ന മുറയ്ക്ക് പെൻഷൻകാർക്ക് നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന സമ്മേളനത്തിൽ കെ ജി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുധീഷ് ടി കെ ഉദ്ഘാടനം ചെയ്തു.Continue Reading

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം ” ഖിഡ്കി ഗാവി ” നും മോഹൻ സ്മാരക പുരസ്കാരം ” മോഹ ” ത്തിനും; ” കാത്തിരിപ്പി” ന് പ്രത്യേക ജൂറി പരാമർശം   ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്ക്കാരത്തിന് സഞ്ജുContinue Reading