റിട്ട. അധ്യാപിക ചന്ദ്രിക (84 )   ഇരിങ്ങാലക്കുട : പെരിഞ്ഞനം പരേതനായ മങ്ങാട്ട് പുരുഷോത്തമ മേനോന്റെ ഭാര്യയും, കയ്പമംഗലം ഗവ ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാളുമായ ചെരിയനത്ത് ചന്ദ്രിക (84) നിര്യാതയായി. മക്കൾ : അഡ്വ തേജസ് പുരുഷോത്തമൻ, അഡ്വ ശ്രേയസ് ചെരിയനത്ത് മരുമക്കൾ : രമ തേജസ്, അനിത ശ്രേയസ് . സംസ്കാരം ഇന്ന് 4.30 ന് പെരിഞ്ഞനത്തുള്ള മങ്ങാട്ട് വീട്ടുവളപ്പിൽ …Continue Reading

പൂനയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്മെന്റ് (മാർക്കറ്റിംഗ് ) വി.ടി.രാകേഷ് പിഎച്ച്ഡി ബിരുദം നേടി. കൊടുങ്ങല്ലൂര്‍ കാവുങ്കല്‍ ആനാട്ട് അച്ചുതാനന്ദ മേനോന്റെയും കോണത്തുകുന്ന് വടശ്ശേരി തൈപറമ്പില്‍ രമാദേവിയുടെയും മകനാണ്. ഭാര്യ: നിഷ. മകന്‍: ഋതു. ഗുജറാത്തിലെ സൂറത്തില്‍ ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.Continue Reading

ജലപരിശോധനയ്ക്കുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമ്പൂർണ്ണ അംഗീകാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് …     ഇരിങ്ങാലക്കുട : കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജലപരിശോധനയ്ക്കുള്ള ലൈസൻസ് സെന്റ് ജോസഫ്സ് കോളേജിലെ ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന് ലഭിച്ചു. കുടിവെള്ളം പരിശോധിക്കുവാനും അതിലടങ്ങിയ ഹാനികരമായ ബാക്ടീരിയകളെ കണ്ടെത്താനും ഇവിടത്തെ പരിശോധനയ്ക്കു കഴിയും.പല വിധ പരിശോധനകളടങ്ങിയ 21 പാരാമീറ്ററുകളടങ്ങിയതാണ് ഈ ലൈസൻസ്. കുടിവെള്ളത്തിന്റെ പരിശോധന തികച്ചും ശാസ്ത്രീയമായി നടപ്പിലാക്കുന്നതോടൊപ്പം ഇതു ശുദ്ധീകരിക്കാനുള്ള നടപടികൾContinue Reading

നിര്യാതയായി ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ മുത്രത്തിപറമ്പിൽ ബഷീർ ഭാര്യ ലൈല (73 വയസ്സ്) നിര്യാതയായി. മക്കൾ ഷിനി മോൻ (ദുബായ് ),മിനി മോൾ, അനി മോൾ .മരുമക്കൾ റസിയ ബീഗം, ബഷീർ പാളയംകോട്, റഷീദ് കരിപ്പറമ്പ്. കബറടക്കം നാളെ രാവിലെ 9.30ന് കാട്ടുങ്ങചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.Continue Reading

കേന്ദ്ര തുറമുഖ വകുപ്പുമന്ത്രിയുമായി സംവദിച്ച് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥികൾ.. ഇരിങ്ങാലക്കുട :കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി സർബാനന്ദ സോനോവാളുമായി സെൻ്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായി. കോളേജിനെ കുറിച്ചും അധ്യയനത്തെക്കുറിച്ചും അന്വേഷിച്ചു കൊണ്ടാണ മന്ത്രി സംവാദമാരംഭിച്ചത്. ജിഐഎംഎസി നെ കുറിച്ചുള്ള ചോദ്യം ഫൈൻ ആർട്സ് സെക്രട്ടറി അശ്വതിയുടേതായിരുന്നു. യുവജന പങ്കാളിത്തം ഇതിൽ ഉറപ്പു വരുത്തുന്നതിൽ രാജ്യം ശ്രദ്ധാലുവാണെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ സമുദ്രമേഖലയെ കുറിച്ചുംContinue Reading

ഇരിങ്ങാലക്കുട : മാടായിക്കോണം പി.കെ.ചാത്തൻമാസ്റ്റർ സ്മാരക ഗവ.യു.പി.സ്കൂൾ മുൻ പ്രധാനാദ്ധ്യാപിക മാപ്രാണം നന്ദിക്കര റോഡിൽ കെ.എൻ.ലീല ടീച്ചർ(75) നിര്യാതയായി.ഭർത്താവ് പരേതതായ പാണാട്ടിൽ കൊച്ചുണ്ണി. മക്കൾ: ഹരീഷ്,ഹരിത. മരുമക്കൾ:രേഖ,അഭിലാഷ്. സംസ്കാരം നാളെ(ആഗസ്റ്റ് 3 വ്യാഴം) 3 മണിക്ക് വീട്ടുവളപ്പിൽ.Continue Reading

ഡോ ഇ വിനീതയ്ക്ക് അഖിലേന്ത്യാ പുരസ്കാരം   ഇരിങ്ങാലക്കുട : അധ്യാപന ഗവേഷണ മേഖലകളിലെ വ്യക്തിഗത നേട്ടങ്ങളെയും സംഭാവനകളെയും മുൻ നിർത്തി ഗ്ലോബൽ എക്കണോമിക്ക് പ്രോഗസ് ആന്റ് റിസർച്ച് അസോസിയേഷൻ നൽകുന്ന അഖിലേന്ത്യാ പുരസ്കാരമായ ഭാരത് രത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡിന് ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോ ഇ വിനീത അർഹയായി.   ചെന്നൈയിൽ വെച്ചു നടന്ന 61-ാമത് യൂണിറ്റി കോൺഫറൻസ് ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര ദാനം.  Continue Reading

എടതിരിഞ്ഞി കാവല്ലൂർ വീട്ടിൽ സദാനന്ദൻ (70) നിര്യാതനായി..   ഇരിങ്ങാലക്കുട : എടതിരിഞ്ഞി മരോട്ടിക്കൽ പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70 വയസ്സ് ) നിര്യാതനായി. ഷീലയാണ് ഭാര്യ. സിംന മകളും ഷേര മരുമകനുമാണ്. പവിത്ര വെഡ്ഡിംഗ്സ് ഉടമ സുനിലാലിന്റെ സഹോദരനാണ്. സംസ്കാരം ഇന്ന് രാത്രി എട്ടിന് വീട്ടുവളപ്പിൽ .Continue Reading

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ് ഇരിങ്ങാലക്കുട: കോർപ്പറേറ്റ് ലോകത്ത് പ്രോജക്ട് മാനേജ്മെൻ്റ് അധിഷ്ഠിത തൊഴിലുകൾക്ക് പ്രസക്തി വർധിക്കുകയാണെന്ന് പി എം ഐ കേരള ഘടകം അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജോൺസൺ സാമുവൽ അഭിപ്രായപ്പെട്ടു. പ്രോജക്ട് മാനേജ്മെൻ്റ് മേഖലയിലെ വിദഗ്ദരുടെ ആഗോള കൂട്ടായ്മയായ പ്രോജക്ട് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റിയൂട്ടിൻ്റെ ( പി എം ഐ) ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ച മാനേജ്മെൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading

മുകുന്ദപുരം എസ്എൻഡിപി യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡന്റ് മാരാത്ത് ലോഹിതാക്ഷൻ (72 ) അന്തരിച്ചു …   ഇരിങ്ങാലക്കുട : മുകുന്ദപുരം എസ്എൻഡിപി യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡണ്ടും ശ്രീനാരായണ സന്ദേശ പ്രചാരകനുമായ ഇരിങ്ങാലക്കുട മാരാത്ത് ലെയിനിൽ മാരാത്ത് ലോഹിതാക്ഷൻ അന്തരിച്ചു. 72 വയസ്സായിരുന്നു. എസ്എൻഡിപി യൂണിയൻ വൈസ് – പ്രസിഡണ്ട് , എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ , എസ്എൻബിഎസ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂണിയൻContinue Reading