കേന്ദ്ര തുറമുഖ വകുപ്പുമന്ത്രിയുമായി സംവദിച്ച് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥികൾ.. ഇരിങ്ങാലക്കുട :കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി സർബാനന്ദ സോനോവാളുമായി സെൻ്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായി. കോളേജിനെ കുറിച്ചും അധ്യയനത്തെക്കുറിച്ചും അന്വേഷിച്ചു കൊണ്ടാണ മന്ത്രി സംവാദമാരംഭിച്ചത്. ജിഐഎംഎസി നെ കുറിച്ചുള്ള ചോദ്യം ഫൈൻ ആർട്സ് സെക്രട്ടറി അശ്വതിയുടേതായിരുന്നു. യുവജന പങ്കാളിത്തം ഇതിൽ ഉറപ്പു വരുത്തുന്നതിൽ രാജ്യം ശ്രദ്ധാലുവാണെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ സമുദ്രമേഖലയെ കുറിച്ചുംContinue Reading

ഡോ ഇ വിനീതയ്ക്ക് അഖിലേന്ത്യാ പുരസ്കാരം   ഇരിങ്ങാലക്കുട : അധ്യാപന ഗവേഷണ മേഖലകളിലെ വ്യക്തിഗത നേട്ടങ്ങളെയും സംഭാവനകളെയും മുൻ നിർത്തി ഗ്ലോബൽ എക്കണോമിക്ക് പ്രോഗസ് ആന്റ് റിസർച്ച് അസോസിയേഷൻ നൽകുന്ന അഖിലേന്ത്യാ പുരസ്കാരമായ ഭാരത് രത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡിന് ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോ ഇ വിനീത അർഹയായി.   ചെന്നൈയിൽ വെച്ചു നടന്ന 61-ാമത് യൂണിറ്റി കോൺഫറൻസ് ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര ദാനം.  Continue Reading

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ് ഇരിങ്ങാലക്കുട: കോർപ്പറേറ്റ് ലോകത്ത് പ്രോജക്ട് മാനേജ്മെൻ്റ് അധിഷ്ഠിത തൊഴിലുകൾക്ക് പ്രസക്തി വർധിക്കുകയാണെന്ന് പി എം ഐ കേരള ഘടകം അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജോൺസൺ സാമുവൽ അഭിപ്രായപ്പെട്ടു. പ്രോജക്ട് മാനേജ്മെൻ്റ് മേഖലയിലെ വിദഗ്ദരുടെ ആഗോള കൂട്ടായ്മയായ പ്രോജക്ട് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റിയൂട്ടിൻ്റെ ( പി എം ഐ) ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ച മാനേജ്മെൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading

പഠനത്തിലും കായിക ഇനങ്ങളിലും മികവ് തെളിയിച്ച് എടതിരിഞ്ഞി എച്ച് ഡി പി സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ … ഇരിങ്ങാലക്കുട:പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി തന്റെ പഠന മികവ് തെളിയിച്ചു. ബയോ സയൻസ്‌ വിദ്യാർത്ഥിനിയാണ്. നേരത്തെ കായിക ഇനങ്ങളിലും ജൊവീറ്റ മികവ് തെളിയിച്ചിരുന്നു.കഴിഞ്ഞവർഷം നടന്നContinue Reading

ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക് … ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അരുണിമ എം നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, വിദ്യാഭ്യാസ മികവ് എന്നിവ മുൻനിർത്തിയാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലിന്റെ പേരിലുള്ള ഈ പുരസ്കാരം നൽകുന്നത്. മാർച്ച് 14 ന് ക്രൈസ്റ്റ്Continue Reading

അവിട്ടത്തൂർ എൽബിഎസ്എം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രമ കെ മേനോന് മികച്ച അധ്യാപികയ്ക്കുള്ള റോട്ടറി ക്ലബിന്റെ അവാർഡ് …   ഇരിങ്ങാലക്കുട : റോട്ടറി ഇന്റര്‍നാഷണല്‍ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള ഗവര്‍ണേഴ്സ് എക്സലന്‍സ് അവാര്‍ഡ് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രമ.കെ.മേനോന് ലഭിച്ചു. അവിട്ടത്തൂര്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ റോട്ടറി ഗവര്‍ണര്‍ എസ്.രാജ്മോഹന്‍ നായര്‍ പുരസ്കാരം രമ.കെ.മേനോന് സമ്മാനിച്ചു.Continue Reading

നാക്ക് ഗ്രേഡിംഗിൽ ഉന്നത സ്ഥാനം നേടിയ സെൻ്റ് ജോസഫ്സ് കോളേജിന് അഭിനന്ദനവുമായി കെ മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ … ഇരിങ്ങാലക്കുട : നാക്ക് ഗ്രേഡിങ്ങിൽ A++ സ്ഥാനം നേടിയ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനെ കെ.മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ അനുമോദിച്ചു. അനുമോദന സമ്മേളനം മുൻ സർക്കാർ ചീഫ് വിപ്പും ഫൗണ്ടേഷൻ ചെയർമാനും ആയ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച രണ്ടാമത്തെContinue Reading

ക്രൈസ്റ്റ് ബീച്ച് ഹാക്ക് 2022: കുസാറ്റ്, മോഡൽ എൻജിനീയറിങ് കോളജ് ടീമുകൾ വിജയികൾ … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് അസോസിയേഷനായ ‘കോഡ് ‘ കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ സ്റ്റുഡൻ്റ് ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച അഞ്ചാമത് മെഗാ കോഡിംഗ് ഹാക്കത്തോണിൽ കൊച്ചിൻ യൂണിവേ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികളായ ഹർഷദ് അബ്ദുല്ല, അഭിനവ് സി വി, അബ്ദുല്ല സമീർ, ആസിം അനീഷ്,Continue Reading

പശ്ചിമഘട്ടത്തിൽനിന്നും ആദ്യമായി പുതിയ ഇനംചിലന്തി ജനുസ്സിനെ കണ്ടെത്തി; കണ്ടെത്തിയത് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ … ഇരിങ്ങാലക്കുട : പശ്ചിമഘട്ട മലനിരകൾ ജൈവവൈവിധ്യത്തിന്റെ കലവറയാണ് എന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന പുതിയ ഇനം ജനുസ്സിനെയാണ് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ ചേർന്ന് കണ്ടെത്തിയത്. ഇന്ത്യ, ചൈന, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തിയ പഠനത്തിലാണ് “കെലവാക” (Kelawakaju)Continue Reading

ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യഗവേഷണകേന്ദ്രം… ഇരിങ്ങാലക്കുട: മേഘാലയയിലെ ഗാരോ മലനിരകൾ, രാജസ്ഥാനിലെ ഥാർ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകൾ, തുമ്പൂർമുഴി, കോഴിക്കോട് സർവകലാശാല ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ ആറ്ഇനം ചിലന്തികളെ കണ്ടെത്തിയത്. പരപ്പൻ ചിലന്തി (Selenopidae) കുടുംബത്തിൽ വരുന്ന സയാംസ്‌പൈനൊപ്സ് ഗാരോയെൻസിസ്‌ (Siamspinops garoensis) എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഗാരോ മല നിരകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.Continue Reading