ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം നവംബർ 10 മുതൽ 13 വരെ അവിട്ടത്തൂരിൽ; 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട : നവംബർ 10, 11, 12, 13 തിയ്യതികളിൽ അവിട്ടത്തൂർ എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ, ഹോളി ഫാമിലി എൽ.പി. സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂൾ കലോൽസവത്തിൻ്റെ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം ജോസ് ജെ.Continue Reading

പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളേജ് ഗവേഷകർ ; കണ്ടെത്തിയത് നെല്ലിയാമ്പതി വനമേഖലയിൽ നിന്ന് ഇരിങ്ങാലക്കുട : ഇന്ത്യയുടെ ജൈവവൈവിധ്യത്തിലേക്ക് ഒരു നിശാശലഭം കൂടി. നൊക്ടൂയ്ടെ കുടുംബത്തിലെ എക്പാഷ്യ സ്പികുലീവാൽവ (Ecpatia spiculivalva) എന്ന നിശാശലഭത്തെയാണ് ഗവേഷകർ കണ്ടെത്തിയത്. ക്രൈസ്റ്റ് കോളേജിലെ എൻ്റമോ ടാക്സോണമി ലാബിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജോസ്‌ലിൻ ട്രീസ ജേക്കബും ഗവേഷണ മോധാവിയും, ജന്തുശാസ്ത്ര വിഭാഗം അസ്സി. പ്രഫസറുമായ ഡോ. അഭിലാഷ് പീറ്ററുമാണ് ഈ കണ്ടെത്തലിന് പിന്നിൽ.Continue Reading

തവനിഷിൻ്റെ ” തണൽ ” പദ്ധതി; സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിൻ്റെ നേതൃത്വത്തിൽ ” തണൽ ” പദ്ധതിയുടെ ഭാഗമായി ജി ടി എസ് രണ്ടു കൈ സ്‌കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ചെയ്തു. ചടങ്ങിൽ ജി ടി എസ് രണ്ടുകൈ സ്കൂൾ സീനിയർ അധ്യാപിക ജോഫിയ ടീച്ചർ സ്വാഗതവും സുമി ടീച്ചർ നന്ദിയും പറഞ്ഞു.സീനിയർ അധ്യാപിക ജോഫിയ,Continue Reading

പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ് നേടി ക്രൈസ്റ്റ് കോളേജ് ഗവേഷകർ   ഇരിങ്ങാലക്കുട: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും പരിസ്ഥിതി മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും കഴിയുന്ന ഇലക്ട്രോണിക് എൻവയോൺമെന്റൽ മോണിറ്ററിംഗ് ഉപകരണത്തിൻ്റെ മാതൃക വികസിപ്പിച്ചതിന് ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജിലെ ഗവേഷകർക്ക് അന്താരാഷ്ട്ര പേറ്റന്റ് ലഭിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, അന്തരീക്ഷത്തിലെ മലിനീകരണ നില, താപനില വ്യതിയാനങ്ങൾ, ഈർപ്പം തുടങ്ങിയ പരിസ്ഥിതി ഘടകങ്ങൾ കൃത്യമായിContinue Reading

മുകുന്ദപുരം പബ്ലിക് സ്കൂളിൽ മദ്രാസ് ഐഐടി യുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ആധുനിക വിദ്യാഭ്യാസ മേഖലകളെ പരിചയപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ മദ്രാസ് ഐഐടി യുടെ ഔട്ട്റീച്ച് പദ്ധതിയുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. പത്ത് മുതൽ പന്ത്രണ്ട് ക്ലാസ് വരെുള്ള കുട്ടികൾക്ക് ഡാറ്റാ സയൻസ്, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ്, ലോ, മോളികുളാർ എഞ്ചിനീയറിംഗ് തുടങ്ങിയ ആധുനികContinue Reading

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് സമ്മാനിച്ചു   ഇരിങ്ങാലക്കുട : ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. നൈജിൽ തോമസിന് സമ്മാനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന ഫാ. ഡോ. ജോസ് തെക്കൻ്റെ സ്മരണാർത്ഥം മികച്ച കോളേജ് അധ്യാപകർക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് ഡോ.Continue Reading

ഡിസോൺ ; ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളേജ്   ഇരിങ്ങാലക്കുട : തുടർച്ചയായി മൂന്നാം തവണയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവകിരീടം സ്വന്തമാക്കി ക്രൈസ്റ്റ് കോളേജ്. പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ നടന്ന ഡിസോണിൽ ദഫ് മുട്ട്, മാർഗംകളി, നാടകം എന്നീ ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും പങ്കെടുത്ത മറ്റെല്ലാ ഓൺസ്റ്റേജ് മത്സരങ്ങളിലും ഒന്നാം സ്ഥാനവും, ഓഫ്‌ സ്റ്റേജ് മത്സരങ്ങളിൽ മികച്ച പ്രകടനവും കാഴ്ച വച്ച ക്രൈസ്റ്റ് കലോത്സവ വേദിയിലെ ഏറ്റവുംContinue Reading

ഡി സോൺ കലോത്സവം:നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം; മികച്ച വനിതാ കലാലയം, സെക്കൻ്റ് റണ്ണർ അപ്പ് – മിന്നിത്തിളങ്ങി സെൻ്റ് ജോസഫ്സ്   ഇരിങ്ങാലക്കുട : പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോൽസവത്തിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് 155 പോയൻ്റോടെ മൂന്നാം സ്ഥാനവും ഏറ്റവും മികച്ച വനിതാ കലാലയത്തിനുള്ള പുരസ്കാരവും. പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദContinue Reading

അഫീന ഗുലാമിന് അഭിനന്ദനം ഇരിങ്ങാലക്കുട: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാമിനെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അഭിനന്ദിച്ചു. റിട്ട. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഗുലാം മുഹമ്മദിന്റെയും തൃശൂർ മോഡൽ ഗേൾസ് വി എച്ച് എസ് ഇ പ്രിൻസിപ്പൽ എം എ അനിതയുടെയും മകളാണ്.Continue Reading

എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള ; പങ്കാളികളായി ക്രൈസ്റ്റിലെ കൊട്ടക ഫിലിം ക്ലബും ; ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം ചെയ്തു.   ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും . അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബിൽ നിന്നുള്ള വിദ്യാർഥികൾ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും. കോളേജിലെ കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ പോസ്റ്ററും ഡെലഗേറ്റ് പാസും കോളേജ്Continue Reading