വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ സ്വാതന്ത്ര്യദിനാഘോഷം . ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ സ്വാതന്ത്യദിനാഘോഷം. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർഡിഒ പി ഷിബു പതാക ഉയർത്തി. തഹസിൽദാർ സിമീഷ് സാഹു , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആദ്യമായി സിവിൽ സ്റ്റേഷൻ ഡേയും സംഘടിപ്പിച്ചിരുന്നു. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്Continue Reading

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങൾ ഇനി റോട്ടറി മിനി എസി ഹാളിൽ; പ്രദർശനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകീട്ട് 5 ന് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും; 6 ന് ” ദി സബ്സ്റ്റൻസ് ” ൻ്റെ പ്രദർശനം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾക്ക് ഇനി പുതിയ മുഖം. 2017 ജൂലൈ 18 ന് ഓർമ്മ ഹാളിലാണ് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചലച്ചിത്രങ്ങളുടെContinue Reading

പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച സതേൺ റെയിൽവേയുടെ ഉത്തരവ്; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പട്ടികയിൽ നിന്നും പുറത്ത്; എംപി യുടെ വാക്കുകൾ പാഴായെന്നും കഴിവുകേടെന്നും വിമർശനം. തൃശ്ശൂർ : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിറുത്തലാക്കിയടക്കമുള്ള സ്റ്റോപ്പുകൾ പുനസ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുടെ വാക്കുകൾ പാഴായി. അറുപതോളം ട്രെയിനുകളുടെ പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച് സതേ റെയിൽവേ 2025 ആഗസ്റ്റ് 12 ന് പുറത്തിറക്കിയ ഉത്തരവിൽ ഇരിങ്ങാലക്കുട ഇടം പിടിച്ചില്ല.Continue Reading

രുചി പ്രണയത്തിൽ നിന്ന് വിളവിന്റെ ലോകത്തേക്ക്;കർഷക ജ്യോതി പുരസ്കാരം വെള്ളാങ്ങല്ലൂർ സ്വദേശി മിഥുൻ നടുവത്രയ്ക്ക് തൃശ്ശൂർ : ഭക്ഷണപ്രിയത്താൽ തുടങ്ങിയ കാർഷിക പ്രണയമാണ് വെള്ളാങ്ങല്ലൂർ സ്വദേശിയായ മിഥുൻ എൻ.എസ്.നെ ഒരു മാതൃകാ കർഷകനാക്കിയത്. കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ 2024–25 വർഷത്തെ ‘കർഷക ജ്യോതി’ പുരസ്കാരം മിഥുനെ തേടിയെത്തിയിരിക്കുന്നു. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. പാചകക്കാരനും കാറ്ററിംഗ് നടത്തിപ്പുകാരനുമായിരുന്ന മിഥുൻ കൊറോണ കാലഘട്ടം മുതലാണ് കൃഷിയിൽContinue Reading

കാർഷിക വികസന ക്ഷേമ വകുപ്പിൻ്റെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ അവാർഡ് വെള്ളാങ്ങല്ലൂർ കൃഷി അസി. ഡയറക്ടർ എം കെ സ്മിതക്ക് തൃശ്ശൂർ : കാർഷിക വികസന ക്ഷേമ വകുപ്പിന്റെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ അവാർഡ് വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം കെ സ്മിതക്ക് . വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് ബഹുമതി. കാർഷിക വികസനContinue Reading

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ തെറ്റായ ദിശയിൽ വന്ന ബസിടിച്ച് ഇരുചക്രവാഹനത്തിന് കേടുപാടുകൾ സംഭവിച്ച കേസിൽ ബസും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ; ഡ്രൈവർ നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ് ഇരിങ്ങാലക്കുട : കൊറ്റനെല്ലൂർ സ്വദേശിയായ യുവാവ് ഇരിങ്ങാലക്കുട ഠാണാവ് ഭാഗത്ത് നിന്ന് ഓടിച്ച് വന്നിരുന്ന ബൈക്ക് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ എത്തി റോഡിന് കിഴക്ക് വശത്തേക്ക് തിരിയുന്നതിനായി നിൽക്കുമ്പോൾ തൃശ്ശൂർ ഭാഗത്ത് നിന്ന് വന്ന് മഹാദേവ എന്ന പേരുള്ള ലിമിറ്റഡ്Continue Reading

നിക്ഷേപത്തുക തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഐടിയു ബാങ്കിന് മുന്നിൽ പ്ലാക്കാർഡുകളുമായി വയോധിക ദമ്പതികളുടെ സമരം; 79 കാരനായ ഈസ്റ്റ് കോമ്പാറ സ്വദേശി നിക്ഷേപിച്ചത് മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിലൂടെ നേടിയെടുത്ത പണം .   ഇരിങ്ങാലക്കുട : ” പണം തിരിച്ച് കിട്ടിയില്ലെങ്കിൽ ബാങ്കിൻ്റെ ഉള്ളിൽ കിടന്ന് മരിക്കും. എല്ലാവരെയും ഉള്ളിൽ ഇട്ട് കൊന്നോട്ടെ. കരുവന്നൂർ പോലെ തട്ടിപ്പ് തന്നെയാണ് ഇവിടെയും ” – പറയുന്നത് ഇരിങ്ങാലക്കുട ഐടിയു ബാങ്കിന്Continue Reading

കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 17 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 17 ഞായറാഴ്ച ഇരിങ്ങാലക്കുട കല്ലട റീജൻസിയിൽ നടക്കും. രാവിലെ 9.30 ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. 150 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം, ജില്ലാ സെക്രട്ടറി പിContinue Reading

താണിശ്ശേരിയിൽ റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ കാറുടമയെയും സുഹൃത്തിനെയും അക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : താണിശ്ശേരിയിലുള്ള സുഹൃത്തിന്റെ വീടിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്ത താണിശ്ശേരി വൻപറമ്പിൽ വീട്ടിൽ സോജി (45 വയസ് ) എന്നയാളെ അസഭ്യം പറയുകയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇയാളുടെ കാറിന്റെ മുൻവശത്തെ ചില്ല് കല്ല്കൊണ്ട് കുത്തിപ്പൊട്ടിക്കുകയും കാറിന്റെ ഡോറിൽ ചവിട്ടി കേടുപാടുകൾ വരുത്തുകയും സോജിയുടെ സുഹൃത്തായ സുധീറിനെയും അക്രമിച്ച്Continue Reading

മുരിയാട് സ്വദേശിയുടെ വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട :ആളൂർ പോലീസ് സ്റ്റേഷനിലെ 2020 ലെ ഒരു മോഷണക്കേസിൽ ഒളിവിലായിരുന്ന പുത്തൂർ വെട്ടുകാട് സ്വദേശി കണ്ണംകുണ്ണി വീട്ടിൽ ഡെയ്സൺ 48 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.2020 ജനുവരി 31 ന് രാവിലെ 8.30 മണിക്കും വൈകിട്ട് 6.15 മണിക്കും ഇടയിലുള്ള ഉള്ള സമയം മുരിയാട് സ്വദേശിയുംContinue Reading