വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ പ്രവർത്തകർ ഇരിങ്ങാലക്കുട : വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ . വയനാടിനെ സംരക്ഷിക്കുക, വയനാടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ സഭ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ജില്ലാContinue Reading

കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൃഷി നാശം; മുനയം താത്കാലിക ബണ്ട് നിർമ്മാണം പാതി വഴിയിൽ തകർന്നു; എടക്കുളത്ത് തുടർച്ചയായ മഴയിൽ ഒരു വീടും ഭാഗികമായി തകർന്നു. ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആയിരത്തോളം എക്ടറിൽ കൃഷിനാശം . കാറളത്ത് 225 എക്ടറിലും കാട്ടൂരിൽ 10 എക്ടറിലും മുരിയാട് 360 എക്ടറിലും പൊറത്തിശ്ശേരിയിൽ 235 എക്ടറിലും ഇരിങ്ങാലക്കുടയിൽ 10 എക്ടറിലുമാണ് കൃഷി വെള്ളം കയറിയContinue Reading

പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പരയ്ക്കാട് തങ്കപ്പൻമാരാർക്കും പിണ്ടിയത്ത് ചന്ദ്രൻനായർക്കും സമർപ്പിച്ചു. ഇരിങ്ങാലക്കുട : പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു. സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിContinue Reading

നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതി; പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം; നഗരസഭതല കേരളോൽസവം ഡിസംബർ ഒന്ന് മുതൽ   ഇരിങ്ങാലക്കുട : 2024- 25 വാർഷിക പദ്ധതി ഭേദഗതിയിൽ പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം. ടൈഡ് ഫണ്ടായി ലഭിച്ച 1.26 കോടി രൂപ 41 വാർഡുകളിലേക്ക് തുല്യമായി വിഭജിച്ച് നൽകാനും ബൈപ്പാസ് – ബ്രദർ മിഷൻ കണക്ടിംഗ് റോഡ് നിർമ്മാണത്തിനായി മാറ്റി വച്ച 50 ലക്ഷം രൂപ 10 ലക്ഷമായിContinue Reading

പോക്സോ കേസ്സിൽ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.അഴീക്കോട് മേനോൻ ബസാറിൽ പഴൂപറമ്പിൽ നാസിമുദ്ദീൻ (31) നെയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി വി വിനിത ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും അല്ലാത്ത പക്ഷം എഴ് വർഷംContinue Reading

ഇരിങ്ങാലക്കുട : മെഗാ എറോബിക്സ് ഡാൻസ് പ്രകടനവുമായി സെൻ്റ് ജോസഫ്സ് കോളേജ്. പുതിയ തലമുറയിൽ ആരോഗ്യ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് വിദ്യാർഥിനികൾ , അധ്യാപക-അനധ്യാപകർ എന്നിവർ ചേർന്ന് മൂവായിരത്തോളം പേർ ചേർന്ന് മെഗാ പ്രകടനത്തിന് തയ്യാറെടുക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി പത്ര സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ വികസന സംരംഭമായ ‘ ഫിറ്റ് ഫോർ ലൈഫ് ‘ ൻ്റെ ഭാഗമായി 2025 ജനുവരിContinue Reading

ഇരിങ്ങാലക്കുട : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള; അവസരങ്ങൾ ലഭിച്ചത് 128 പേർക്ക് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 128 പേർക്ക്. സെൻ്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് നടത്തിയ മെഗാ തൊഴിൽ മേള തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. നഗരസഭContinue Reading

രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ നവംബർ 23 ന് മെഗാതൊഴിൽ മേള; പങ്കെടുക്കുന്നത് ഐടി, ബാങ്കിംഗ്, ഹെൽത്ത്,എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നിന്നായി 50 ഓളം സ്ഥാപനങ്ങൾ.   ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും സെൻ്റ് ജോസഫ്സ് കോളേജിലെ എച്ച്ആർഡി സെല്ലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള നടത്തുന്നു. 23 ന് സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മേള ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading

വയനാട് ദുരന്തം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് സിപിഐ സമരം ഇരിങ്ങാലക്കുട :വയനാട് ദുരന്തം ദേശീയ ദുരന്തമായിപ്രഖ്യാപിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം. സിപിഐ ഇരിങ്ങാലക്കുട ടൌൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമരം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. കെ എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കെ സി. മോഹൻലാൽ, വർദ്ധനൻ പുളിക്കൽ, തോമസ് പി. ഒ, വി കെ.Continue Reading

വാർഡ് വിഭജനം; കരട് വിജ്ഞാപനമായി; ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ ഇരിങ്ങാലക്കുട :കരട് വിജ്ഞാപനമായി, ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ. നിലവിലെ 41 വാർഡുകൾ 2011 ലെ സെൻസസ് അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കുകയായിരുന്നു. വാർഡ് 1- മൂർക്കനാട്, വാർഡ് 2 – ബംഗ്ലാവ്, വാർഡ് 3 – കരുവന്നൂർ , വാർഡ് 4 – പീച്ചാംപിള്ളിക്കോണം, വാർഡ് 5- ഹോളിക്രോസ് സ്കൂൾ, വാർഡ് 6 – മാപ്രാണം,Continue Reading