മുനയം പാലം; 34 കോടി നഷ്ടപ്പെടുത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രവർത്തകരുടെ ധർണ്ണയും മാർച്ചും . ഇരിങ്ങാലക്കുട : മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനു യു ഡി എഫ് സർക്കാർ അനുവദിച്ച 34 കോടി രൂപ നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും. പാലം നിർമ്മാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വർഷത്തിലധികമായിട്ടും ബണ്ട്Continue Reading

മഞ്ഞക്കൊന്ന തിന്നുന്ന പ്രാണിയെ കണ്ടെത്തി; പ്രാണിയെ തിരിച്ചറിഞ്ഞത് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പി ജി വിദ്യാർഥിനി ഇരിങ്ങാലക്കുട : വനത്തിലെ പച്ചപ്പിനെ ഇല്ലാതാക്കി വളരുന്ന മഞ്ഞക്കൊന്നയെ തിന്ന് നശിപ്പിക്കുന്ന പ്രാണിയെ തിരിച്ചറിഞ്ഞത് സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനി. രണ്ടാം വർഷ എംഎസ് സി ബയോ ടെക്നോളജി വിദ്യാർഥിനി എം എസ് ആരതിയാണ് കേരള വന ഗവേഷണ സ്ഥാപനത്തിലെ ചീഫ് സയൻ്റിസ്റ്റ് ഡോ ടി വി സജീവൻ്റെ കീഴിൽ നടത്തിയContinue Reading

അറുപത്തിമൂന്നാമത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളേജിന് ; നേട്ടം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം   ഇരിങ്ങാലക്കുട: അറുപത്തിമൂന്ന് വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. ക്രൈസ്റ്റ് ഫൈനലിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്. നിശ്ചിതസമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്നContinue Reading

കോടികളുടെ നിക്ഷേപത്തട്ടിപ്പ്; ” സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ ” എന്ന വാഗ്ദാനത്തിൽ നഷ്ടപ്പെട്ടത് ബില്യൺ ബീസിലെ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കോടികളും; പരാതികൾ ആദ്യം നൽകിയത് ജീവനക്കാർ . തൃശ്ശൂർ : ” സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ ” എന്ന വാഗ്ദാനത്തിൽ നഷ്ടപ്പെട്ടത് പ്രവാസികളുടെ കോടികൾ മാത്രമല്ലെന്ന് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ബില്യൺ ബീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാർ . ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ റോഡിലെ ഹെഡ് ഓഫീസിലുംContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ 2025-26 വാർഷിക പദ്ധതിക്ക് അംഗീകാരം; കണ്ടിജൻ്റ് ജീവനക്കാരുടെ നിയമന വിഷയത്തെ ചൊല്ലി പ്രതിപക്ഷ വിമർശനവും ബഹളവും ഇരിങ്ങാലക്കുട : 2025-26 വർഷത്തെ ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് നഗരസഭ യോഗത്തിൻ്റെ അംഗീകാരം. 184942000 രൂപയുടെ പദ്ധതികൾക്കാണ് നഗരസഭയുടെ അടിയന്തരയോഗം അംഗീകാരം നൽകിയത്. കണ്ടിജൻ്റ് ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനങ്ങളോടെയാണ് യോഗം ആരംഭിച്ചത്. ഭൂരിപക്ഷം അംഗങ്ങളുംContinue Reading

കനേഡിയൻ ചിത്രം ” മാറ്റ് ആൻ്റ് മാര ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ ടൊറന്റോ അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച കനേഡിയൻ ചിത്രം ” മാറ്റ് ആൻ്റ് മാര ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 ന് സ്ക്രീൻ ചെയ്യുന്നു. വിവാഹിതയും സർവകലാശാല അധ്യാപികയായ മാര തൻ്റെ പഴയ സുഹൃത്തും എഴുത്തുകാരനുമായ മാറ്റിനെ ദീർഘകാലത്തിന് ശേഷം കണ്ടുമുട്ടുന്നതിൽContinue Reading

കല്ലേറ്റുംകര ബിവിഎം സ്കൂളിലെ ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച എഴാമത്തെ വീടിൻ്റെ താക്കോൽ ഇന്ന് കൈമാറും. ഇരിങ്ങാലക്കുട : കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിലെ ‘ സാന്ത്വനഭവന പദ്ധതി ‘ യുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽ ഫെബ്രുവരി 21 ന് കൈമാറും. രണ്ട് മണിക്ക് പഞ്ഞപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാന അധ്യാപകൻ അബ്ദുൾഹമീദ് എ , സ്കൂൾContinue Reading

ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൻ്റെ പ്രവർത്തനം തകർച്ചയിലേക്കെന്ന് കേരള കോൺഗ്രസ്‌ ; അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് ധർണ്ണ ഇരിങ്ങാലക്കുട : യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ എം. എൽ. എ യായിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി 2014-2015 ലെ ബജറ്റിൽ പ്രഖ്യാപിച്ചതും അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി പൊതുസമ്മേളനത്തിൽ അറിയിക്കുകയും ചെയ്ത ഇരിങ്ങാലക്കുട കെഎസ്ആർടിസി സബ്ബ് ഡിപ്പോയുടെ പ്രവർത്തനം തകർച്ചയിലേക്കെന്ന് കേരളകോൺഗ്രസ്സ് . ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി.Continue Reading

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിന് കാറ്ററിംഗ് ജീവനക്കാരനെ അക്രമിച്ച ആളൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിന് പുന്നേലിപ്പടിയിൽ വെച്ച് കയ്പമംഗലം സ്വദേശിയായ ജുബിനെ (41 വയസ്സ്) ഗുരുതരമായി പരിക്കേൽപ്പിച്ച ആളൂർ വെള്ളാഞ്ചിറ ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഹിനെ (18 വയസ് ) അറസ്റ്റ് ചെയ്തു. ഫെബ്രുവരി 18-ാം തിയ്യതി വൈകീട്ട് 6 മണിക്കായിരുന്നു സംഭവം. ജുബിൻ ജീവനക്കാരനായുള്ള പുന്നേലിപ്പിടിയിലുള്ള കാറ്ററിംഗ് യൂണിറ്റിലേക്ക്Continue Reading

കഞ്ചാവുമായി കരൂപ്പടന്ന സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട: കരൂപ്പടന്ന മുസാഫരിക്കുന്നിൽ വാട്ടർ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവ് പിടികൂടി.കരൂപ്പടന്ന മുസാഫരിക്കുന്ന് അറക്കപ്പറമ്പിൽ സൈഫുദ്ദീൻ (27 വയസ്സ് )എന്നയാളിൽ നിന്നാണ് കഞ്ചാവ് പോലീസ് പിടികൂടിയത്. മുസാഫരിക്കുന്നിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമും സംഘവും പെട്രോളിങ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് സഹിതം സൈഫുദ്ദീൻ പിടിയിലായത്. സംഘത്തിൽ ഉദ്യോഗസ്ഥരായ രാഹുൽ. എ.കെ, ബിബിൻ എന്നിവർ ഉണ്ടായിരുന്നു.Continue Reading