സിപിഐ സംസ്ഥാന കൗൺസിൽ; ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് ടി കെ സുധീഷ് സംസ്ഥാന കൗൺസിലിലേക്ക് ഇരിങ്ങാലക്കുട : മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിപിഐ സംസ്ഥാന കൗൺസിലിലേക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും ഒരംഗം കൂടി. എഐടിയുസി ജില്ലാ പ്രസിഡണ്ടും നിരവധി ട്രേഡ് യൂണിയനുകളുടെ ചുമതലയും വഹിക്കുന്ന കാറളം സ്വദേശി ടി കെ സുധീഷാണ് ആലപ്പുഴയിൽ സമാപിച്ച സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രൊഫ മീനാക്ഷി തമ്പാൻ, വി വിContinue Reading

പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് ഇരിങ്ങാലക്കുട : പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥക്കുമെതിരെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫിസിലേക്ക് ബിജെപി തൃശ്ശൂർ സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് . പൂതംകുളം മൈതാനത്ത് നിന്നും ആരംഭിച്ച മാർച്ച് കാട്ടുങ്ങച്ചിറയിൽ പോലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ ബിContinue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ യുവതിയെ അപമാനിച്ച കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : പനിയെ തുടർന്ന് ചികിൽസക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിയ യുവതിയെ അപമാനിച്ച കേസിൽ ഇരിങ്ങാലക്കുട ലൂണ ഐടിസി ക്ക് അടുത്ത് താമസിക്കുന്ന അരിക്കാട്ടുപറമ്പിൽ വീട്ടിൽ ഹിരേഷിനെ (39 ) അറസ്റ്റ് ചെയ്തു. എത്തിയ യുവതിയെ ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുകളിലെ നിലയിൽ വിശ്രമിക്കാൻ പറഞ്ഞ് വിടുകയും വിശ്രമിക്കുന്ന വേളയിൽ എത്തി പ്രതി കയറിപ്പിടിക്കുകയുമായിരുന്നുവെന്ന്Continue Reading

ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ അടയ്ക്കാൻ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ രംഗത്ത്; നേരത്തെ തന്നെ നഗരസഭ അധികൃതർക്ക് നിവേദനം നൽകിയിരുന്നതായും അസോസിയേഷൻ ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന റോഡിലെ അപകടക്കുഴികൾക്ക് പരിഹാരം കാണാൻ റെസിഡൻ്റസ് അസോസിയേഷൻ പ്രവർത്തകർ തന്നെ രംഗത്തിറങ്ങി. മാസങ്ങളായി അപകടരമായ കുഴികൾ നിറഞ്ഞ ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ തന്നെContinue Reading

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; ഹൈക്കോടതി വിധിയോടെ നിയമന തടസ്സങ്ങൾ നീങ്ങിയെന്നും ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ച ചേർത്തല സ്വദേശി കെ എസ് അനുരാഗിന് രണ്ട് ദിവസത്തിനുള്ളിൽ നിയമന ഉത്തരവ് നൽകുമെന്നും കൂടൽമാണിക്യം ദേവസ്വം ഭരണസമിതി   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ചേർത്തല സ്വദേശി കെ എസ് അനുരാഗിനെ നിയമിക്കാൻ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം. കഴകം തസ്തികയിലേക്ക് റാങ്ക് പട്ടികയിൽ നിന്നും ദേവസ്വം റിക്രൂട്ട്മെൻ്റ്Continue Reading

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; ദേവസ്വം റിക്രൂട്ട്മെൻ്റ് നടത്തിയ നിയമനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി; വിധിയിൽ സന്തോഷമുണ്ടെന്നും ഉത്തരവ് ലഭിച്ചാൽ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും പ്രതികരിച്ച് അനുരാഗ് ; തീരുമാനമെടുക്കാൻ നാളെ ദേവസ്വം ഭരണസമിതി യോഗം ചേരുന്നു.   തൃശ്ശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കഴകം തസ്തികയിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമനം നടത്തിയത് ചോദ്യം ചെയ്ത് കൊണ്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി.Continue Reading

തൃശ്ശൂർ റൂറൽ പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി; ഠാണാ ജംഗ്ഷനിൽ കെട്ടിടം നിർമ്മിക്കാൻ 5 കോടി 68 ലക്ഷം രൂപ .   ഇരിങ്ങാലക്കുട : സ്റ്റേറ്റ് പ്ലാൻ സ്കീം 2025–26 പ്രകാരം തൃശ്ശൂർ റൂറൽ പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ₹6,16,00,000/- (ആറ് കോടി പതിനാറ് ലക്ഷം രൂപ) യുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. നഗരമധ്യത്തിലെ ഠാണ ജംഗ്ഷനിൽ പുതിയContinue Reading

പാലസ്തീൻ ചിത്രം ” ഹാപ്പി ഹോളിഡേയ്സ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് എസി ഹാളിൽ   ഇരിങ്ങാലക്കുട : 2024 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ പാലസ്തീൻ ചിത്രം ” ഹാപ്പി ഹോളിഡേയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 സെപ്റ്റംബർ 12 ന് സ്ക്രീൻ ചെയ്യുന്നു. സർവകലാശാലയിലെ ആഘോഷത്തിനിടയിൽ കാർ അപകടത്തിൽ പരിക്കേല്ക്കുന്ന പാലസ്തീൻ യുവതിContinue Reading

ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും ; നടപടി മുൻ നഗരസഭ കൗൺസിലറുടെ പരാതിയിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർക്ക് ലഭിച്ച പരാതിയിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും അഭിഭാഷകനുമായ പി ജെ തോമസ് നൽകിയContinue Reading

ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻ്റെ മറവിൽ കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിൻ്റെ മറവിൽ കല്ലേറ്റുംകര താക്കോൽക്കാരൻ വീട്ടിൽ രാജു (61) വിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ മരുതംനഗർ സ്വദേശി സഞ്ജയിനെ (26) ഇരിങ്ങാലക്കുട റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു.ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും ലിങ്കും കണ്ട്Continue Reading