ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; 4 -1 എന്ന സ്കോറിന് ഗോകുലം എഫ് സിക്ക് വിജയം; ഇന്ന്  സെമിയിൽ ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം സെമിയിൽ ഇന്ന്  ഗോകുലം എഫ് സി യും പി എഫ് സി കേരളയും എറ്റുമുട്ടും. വൈകീട്ട് എഴിനാണ്Continue Reading

ക്രൈസ്റ്റിന് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ്   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് സ്വശ്രയ വിഭാഗം ഒരുക്കിയ ഓണമെഗാസദ്യ ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഒരു വലിയ വാഴയിലയിൽ 325 വിഭവങ്ങളുമായി ഒരുക്കിയ സദ്യക്കാണ് അംഗീകാരം നേടിയത്. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം. ഡി. യും സിഇഒ യുമായ വി പി നന്ദകുമാർ സ്വശ്രയ കോമേഴ്‌സ് വിഭാഗം അധ്യക്ഷൻ പ്രൊഫ.Continue Reading

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി കെട്ടിട സമുച്ചയം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഇരിങ്ങാലക്കുടയ്ക്ക് ആവശ്യമുള്ളത് ഇരിങ്ങാലക്കുടയ്ക്കും തൃശ്ശൂരിന് ആവശ്യമുള്ളത് തൃശ്ശൂരിനും കിട്ടുമെന്നും രണ്ടാം സ്റ്റേഷൻ വാദത്തിൽ അർത്ഥമില്ലെന്നും അമൃത് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ “ഇരിങ്ങാലക്കുട വന്നിരിക്കു”മെന്നും ആവർത്തിച്ച് കേന്ദ്രമന്ത്രി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് ആവശ്യമുള്ളത് ഇരിങ്ങാലക്കുടയ്ക്കും തൃശ്ശൂരിന് ആവശ്യമുള്ളത് തൃശ്ശൂരിനും കിട്ടുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി . ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയContinue Reading

ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; പി എഫ് സി കേരളയ്ക്ക് ജയം; ഇന്ന്ആദ്യ സെമിയിൽ കേരള പോലീസും ബ്ലാസ്റ്റേഴ്സ് എഫ് സി യും എറ്റുമുട്ടും   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പി എഫ് സി കേരളയ്ക്ക് ജയം. വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ 2-1 എന്ന സ്കോറിന് പി എഫ് സി കേരള,Continue Reading

ലൈസൻസ് പുതുക്കിയില്ല; മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി   ഇരിങ്ങാലക്കുട : ലൈസൻസ് പുതുക്കാത്തതിനെ തുടർന്ന് മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി. ലൈസൻസ് പുതുക്കാത്തത് സംബന്ധിച്ച് നഗരസഭ റവന്യൂ വിഭാഗം കഴിഞ്ഞ വർഷം ജൂൺ 6 ന് തിയേറ്റർ ലൈസൻസിക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ലൈസൻസ് പുതുക്കിയിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 ന് നഗരസഭയിൽ നിന്നും സ്റ്റോപ്പ്Continue Reading

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെൻ്റ് ; കേരള പോലീസിന് മികച്ച വിജയം; ലോർഡ്സ് എഫ് എ കൊച്ചിയെ തകർത്തത് ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് ഇരിങ്ങാലക്കുട : ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം ദിന മൽസരത്തിൽ കേരള പോലീസിന് മികച്ച വിജയം. കേരള പോലീസിൻ്റെ ആധിപത്യത്തിന് തിങ്ങി നിറഞ്ഞ ഗ്യാലറി സാക്ഷിയായ മൽസരത്തിൽ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് കേരള പോലീസ് ലോർഡ്സ് എഫ്Continue Reading

സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ക്രൈസ്റ്റ് കോളേജിന് ;കോളേജിലെ തവനിഷ് സംഘടനക്ക് സംസ്ഥാനതല അംഗീകാരം   തൃശ്ശൂർ : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിലുള്ള പുരസ്‌കാരത്തിനാണ് ക്രൈസ്റ്റ് കോളേജ് അർഹമായത്. തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽContinue Reading

ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്; ആദ്യ ജയം കേരള ബ്ലാസ്റ്റേഴ്സിന്   ഇരിങ്ങാലക്കുട : കായിക രംഗത്ത് ഇരിങ്ങാലക്കുടയെ അടയാളപ്പെടുത്തിയ ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ്റെ പേരിൽ നടത്തുന്ന സംസ്ഥാനതല ഇൻവിറ്റേഷൻ ഇൻ്റർക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആദ്യ ജയം കേരള ബ്ലാസ്റ്റേഴ്സിന് . അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മൽസരത്തിൽ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് കേരള യുണൈറ്റഡ് എഫ് സി യെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി.Continue Reading

തൃശ്ശൂർ കലശമലയിൽ അപൂർവയിനം തസ്കര ഈച്ചയെ കണ്ടെത്തി, ഇന്ത്യയിൽ ഇതാദ്യം ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ലയിലെ കലശമല പുൽമേടുകളിൽ നിന്ന് ശാസ്ത്രലോകത്തിന് പുതിയൊരിനം തസ്കര ഈച്ചയെ (Robber fly) കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ലോവിനെല്ല കലശമലഎൻസിസ് (Loewinella kalasamalaensis) എന്ന് ശാസ്ത്രീയ നാമം നൽകിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസ്സിൽ പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്ടെത്തലാണ്.Continue Reading

തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സംസ്ഥാന സിഎല്‍സിയുടെ സ്വീകരണം; സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍   ഇരിങ്ങാലക്കുട: സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് രൂപതബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. സംസഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് നൽകിയ സ്വീകരണവും നേതൃത്വ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.എറണാകുളം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുത്ത മുന്‍ സംസഥാന വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വേളൂക്കര പഞ്ചായത്തംഗമായിContinue Reading