കൊറോണക്കാലത്ത് ഓൺലൈൻ ക്ലാസ്റൂമൊരുക്കി ക്രൈസ്റ്റ് കോളേജ് അധ്യാപകർ….
ഇരിങ്ങാലക്കുട:നാടെങ്ങും കൊറോണ ഭീതിയിൽ വിദ്യാലയങ്ങൾക്ക് അവധി നൽകിയപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടമായത് അധ്യയന വർഷത്തിലെ അവസാന നാളുകളും പൂർത്തീകരിക്കേണ്ട പാഠഭാഗങ്ങളുമാണ്. എന്നാൽ വിദ്യാർഥികളുടെ ഈ നഷ്ടം നികത്തുകയാണ് ക്രൈസ്റ്റ് കോളേജിലെ ഒരുപറ്റം അധ്യാപകർ. ഡിഗ്രി രണ്ടും നാലും സെമസ്റ്റർ വിദ്യാർഥികൾക്കായാണ് ഈ അധ്യാപകർ ഓൺലൈൻ വീഡിയോ ട്യൂട്ടോറിയലുകൾ തയാറാക്കുന്നത്. കോളേജ് IQAC യുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്ന രണ്ട് റെക്കോഡിങ് സ്റ്റുഡിയോകളാണ് ഇതിനായി പ്രവർത്തിക്കുന്നത്. ക്ലാസുകൾക്ക് ശേഷം ഓൺലൈനായി പരീക്ഷ നടത്തുന്നതിനുള്ള സൗകര്യവുംContinue Reading