മദ്യം വാങ്ങിക്കാൻ ഓൺലൈൻ സൗകര്യവുമായി ഇരിങ്ങാലക്കുടയിലെ ബിവറേജസ് ഔട്ട്ലെറ്റ്; ഓൺലൈൻ ബുക്കിംഗ് സൗകര്യമുള്ള ജില്ലയിലെ രണ്ടാമത്തെ ഔട്ട് ലെറ്റും ഇരിങ്ങാലക്കുടയിലേതെന്ന് അധിക്യതർ. ഇരിങ്ങാലക്കുട: ബിവറേജസ് കോർപ്പറേഷൻ്റെ ഇരിങ്ങാലക്കുടയിലുളള ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിക്കാൻ ഓൺലൈൻ സൗകര്യവും .കോവിഡ് സാഹചര്യത്തിൽ തിരക്ക് കുറക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലാണ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിൽ ഓൺലൈൻ സൗകര്യം നിലവിൽ വരുന്ന രണ്ടാമത്തെ ഔട്ട്ലെറ്റ് കൂടിയാണ്Continue Reading

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ രണ്ടാമനും പിടിയിൽ; പെൺകുട്ടി യുവാക്കളെ പരിചയപ്പെട്ടത് മിസ്ഡ് കോളിൽ തിരിച്ച് വിളിച്ചതോടെ. ചാലക്കുടി: : മൊബൈൽ ഫോണിൽ വന്ന മിസ്ഡ് കോളിൽ തിരിച്ചു വിളിച്ചതു വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടാമനെയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈസി സി.ആർ സന്തോഷും സംഘവും പിടികൂടി. പാലക്കാട് ജില്ല മംഗലംഡാം പാണ്ടാങ്കോട്Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19325 പേർക്ക്. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 2,329 പേര്‍ക്ക് കൂടി കോവിഡ്, 2,640 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.97 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (18/09/2021) 2,329 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,640 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,475 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,64,903 ആണ്.Continue Reading

” നശാമുക്ത് ” പദ്ധതിയുടെ ഭാഗമായി സ്കൂൾതലങ്ങളിൽ ബോധവല്കരണ പ്രവർത്തനങ്ങൾ നടത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നു. ഇരിങ്ങാലക്കുട: ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കൻ ആവിഷ്ക്കരിച്ചിട്ടുള്ള ” നശാമുക്ത് ” പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേത്യത്വത്തിൽ സ്കൂൾ തലത്തിൽ ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 294 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 105 പേർക്ക്; ആളൂർ, വേളൂക്കര പഞ്ചായത്തുകളിലും നഗരസഭയിലുമായി നാല് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 294 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ മാത്രം 105 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ നഗരസഭയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 594 ആയി. വേളൂക്കര, പൂമംഗലം പഞ്ചായത്തുകളിൽ 37 പേർ വീതവും പടിയൂർ, കാട്ടൂർ പഞ്ചായത്തുകളിൽ 23Continue Reading

സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി; എരിയ സമ്മേളനം നവംബർ 30, ഡിസംബർ 1 തീയതികളിൽ; കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പും ചർച്ചാ വിഷയമാകുമെന്ന് സൂചന. ഇരിങ്ങാലക്കുട: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള 154 ബ്രാഞ്ചുകളിലെ സമ്മേളനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ആരംഭിച്ചിരിക്കുന്നത് .എരിയ കമ്മിറ്റി അംഗങ്ങൾ ഉദ്ഘാടകരായി പങ്കെടുക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ ഒക്ടോബർ 15ന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പതിമൂന്ന്Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതി അറസ്റ്റിൽ. പൂമംഗലം ചാമക്കുന്ന് നാളിയേടത്ത് വീട്ടിൽ ബാബു (57) നെയാണ് പോക്സോ വകുപ്പ് പ്രകാരം കാട്ടൂർ സി ഐ എം കെ സജീവ്, എസ്ഐ സൂരജ് സി എസ് എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയContinue Reading

ഘടികാര ശബ്ദങ്ങൾക്കിടയിൽ നിന്നുമൊരു റാങ്കുമായി ഗോപിക. ഇരിങ്ങാലക്കുട:എപിജെ അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മൂന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് വിദ്യാർത്ഥിനി ഗോപിക എമ്മിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു. കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്ത് പടിഞ്ഞാറേ മഠം പരേതനായ മോഹനചന്ദ്രന്റേയും രമാദേവിയുടെയും മകളാണ് ഗോപിക എം. വാച്ച് റിപ്പയർ ആയിരുന്ന അച്ഛന്റെ കൂടെ എന്നുംContinue Reading

രാഷ്ട്രീയവിരോധത്താൽ അക്രമണം; സിപിഎം പ്രവർത്തകരായ പ്രതികൾക്ക് തടവും പിഴയും. ഇരിങ്ങാലക്കുട : ബി.ജെ.പി പ്രവർത്തകരായ ലോകമലേശ്വരം ഉഴവത്തുകടവ് ചുള്ളിപ്പറമ്പിൽ പങ്കജാക്ഷൻ മകൻ ജിനിൽ, ലോകമലേശ്വരം കാവിൽകടവ് വള്ളാൻപറമ്പത്ത് പണിക്കശ്ശേരി രാജേന്ദ്രൻ മകൻ ജിനേന്ദ്രൻ എന്നിവരെ ആക്രമിച്ച കേസിൽ പ്രതികളും സി.പി.എം പ്രവർത്തകരുമായ ലോകമലേശ്വരം സ്വദേശികളായ ഉഴവത്തുകടവ് അടിമപ്പറമ്പിൽ അബി എന്ന സുൾഫിക്കർ (41), അറക്കപ്പറമ്പിൽ ഷിബു (27), തേവാലിൽ പഭേഷ് (41) എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ്Continue Reading