കെ – ഫോൺ; ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്..

കെ – ഫോൺ; ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്..

ഇരിങ്ങാലക്കുട: സംസ്ഥാനത്ത് മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിന് ബിപിഎൽ കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകാനും ലക്ഷ്യമിടുന്ന കെ- ഫോൺ പദ്ധതി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി 90 കിലോമീറ്റർ ദൂരത്തിലാണ് മെയിൻ കേബിൾ വലിക്കാനുള്ളത്. ഇതിൽ 65 കിലോമീറ്ററും വലിച്ച് കഴിഞ്ഞു.2021 നവംബർ മാസത്തിലാണ് നിയോജകമണ്ഡലത്തിൽ കെ- ഫോൺ പദ്ധതിക്കുള്ള കേബിൾ വൈദ്യുതി പോസ്റ്റുകൾ വഴി വലിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്.നടവരമ്പ് കെഎസ്ഇബി സബ് – സ്റ്റേഷൻ കേന്ദ്രീകരിച്ച് (POP – Point of Presence) മാപ്രാണം, കൊറ്റനെല്ലൂർ, കൊമ്പൊടിക്കാമാക്കൽ എന്നീ മൂന്ന് ഫീഡറുകളിലേക്കുള്ള ഒപ്റ്റിക്ക് വയർ സ്ഥാപിക്കാനുള്ളതിൽ കൊമ്പൊടിഞ്ഞാമാക്കൽ ഫീഡറിലേക്കുള്ള കേബിൾ സ്ഥാപിക്കാനുള്ള പ്രവൃത്തിയാണ് ഇനി പ്രധാനമായും പൂർത്തീകരിക്കാനുള്ളത്. ആദ്യഘട്ടത്തിൽ നിയോജകമണ്ഡലത്തിലെ 117 സർക്കാർ ഓഫീസുകളിലേക്ക് കെ- ഫോൺ സൗജന്യമായി എത്തിച്ച് നല്കും.ഇതിൻ്റെ ഭാഗമായി സിവിൽ സ്റ്റേഷനിലേക്ക് മെയിൻ കേബിളും സബ് – കേബിളും എത്തിച്ച് കഴിഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെക്സയൻ കമ്പനിയാണ് സംസ്ഥാനത്ത് ഒപ്റ്റിക്കൽ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ കരാർ എറ്റെടുത്തിരിക്കുന്നത്. കമ്പനിയുടെ പ്രൊജക്റ്റ് എഞ്ചിനീയറായ കാർത്തിക് നടരാജൻ്റെ നേത്യത്വത്തിലുള്ള പത്തംഗ സംഘമാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ എർപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.

Please follow and like us: