സമാന്തര യാത്രകളുടെ കാഴ്ചകളുമായി ” യാത്ര” ശ്രദ്ധ തേടുന്നു..

സമാന്തര യാത്രകളുടെ കാഴ്ചകളുമായി ” യാത്ര” ശ്രദ്ധ തേടുന്നു..

തൃശ്ശൂർ: മെച്ചപ്പെട്ട ജീവിത പഠന സാധ്യതകൾ തേടി അപ്പു എന്ന പത്ത് വയസ്സുകാരനും കുടുംബവും ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കും ജീവിച്ച് തീർത്ത നഗരങ്ങളിൽ നിന്നും നഗരക്കാഴ്ചകളിൽ നിന്നും ജീവിത സായാഹ്നത്തിൽ നഗരത്തിൽ നിന്ന് താൻ ജനിച്ച് വളർന്ന ഗ്രാമത്തിലേക്ക് അച്യുതൻ എന്ന റിട്ടയേർഡ് ഉദ്യോഗസ്ഥൻ നടത്തുന്ന യാത്രയുടെയും കഥ സമാന്തരമായി പറയുന്ന ” യാത്ര” എന്ന ഷോർട്ട് ഫിലിം ശ്രദ്ധ തേടുന്നു. മകൻ്റെ ഭാവി കൂടുതൽ സുരക്ഷിതമാക്കാമെന്ന ചിന്തയാണ് അപ്പുവിൻ്റെ പിതാവ് രാജീവിനെ പറിച്ച് നടലിന് പ്രേരിപ്പിക്കുന്നതെങ്കിൽ, ഫ്ലാറ്റിലെ വിരസജീവിതത്തിൽ നിന്ന് ഗ്രാമത്തിൻ്റെ പച്ചപ്പിലേക്ക് കൂടിയാണ് അച്യുതൻ്റെ മടക്കയാത്ര. വുഡ് നോട്ട്സ്, ബാർകോഡ്, ആത്മാക്കളുടെ കാവൽക്കാരൻ, ഡ്രീം മെർച്ചൻ്റസ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ ഷോർട്ട് ഫിലിമകളുടെയും ഡോക്യുമെൻ്ററികളുടെയും സംവിധായകനായ വിവേക് ഭരതനാണ് 24 മിനിറ്റ് ദൈർഘുമുള്ള ‘ യാത്ര’യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വയനാട്, തൃശ്ശൂർ ,കരാഞ്ചിറ, തൃത്താല, ആറാട്ടുപ്പുഴ എന്നിവടങ്ങളിലായി 2018ൽ മൂന്ന് ഷെഡ്യൂളുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ യാത്ര ,രസ ടാക്കീസിൻ്റെ ബാനറിൽ എതാനും ദിവസങ്ങൾക്ക് മുമ്പാണ് യൂ ട്യൂബിൽ റിലീസ് ചെയ്തത്.എഴുത്തുകാരായ സി രാധാകൃഷ്ണൻ, ദേശമംഗലം രാധാകൃഷ്ണൻ ,ഇ മാധവൻ എന്നിവർ അടക്കമുള്ളവർ ഈ ചെറു ചലച്ചിത്രത്തിന് അഭിനന്ദനങ്ങൾ നേർന്ന് എത്തിക്കഴിഞ്ഞു. വേരുകളിലേക്ക് മടങ്ങാനുള്ള അച്യുതൻ്റെ അനിവാര്യമായ തീരുമാനവും അപ്പുവുമായുള്ള കൂട്ടുകാരൻ ജംഷാദിൻ്റെ വേർപിരിയലും വൈകാരിക പ്രതികരണങ്ങൾ ഉളവാക്കിയതായി കാഴ്ചക്കാരുടെ മറുപടികളിൽ നിന്ന് വ്യക്തമാക്കിയതായി സംവിധായകൻ പറയുന്നു.പി കെ ഭരതൻ മാസ്റ്റർ, പി പി മോഹൻദാസ് ( നിർമ്മാണം), കിരൺ ഉണ്ണികൃഷ്ണൻ (ക്യാമറ), ആദിൽ അഷ്റഫ് (എഡിറ്റിംഗ്), അറൗണ്ട്സ് ബാൻഡ് (സംഗീതം) , ശബരീദാസ് (സൗണ്ട് ഡിസൈൻ ) എന്നിവരാണ് അണിയറയിൽ.പി കെ ശിവദാസ്, സുനിൽ സുഗത, ആതിര, അബു വളയംകുളം, കുട്ടികളായി ഇന്ദ്രജിത്ത്, അലൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. സത്യൻ അന്തിക്കാടിനോടൊപ്പം

Please follow and like us: