ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിലെ നാല് വകുപ്പുകൾക്ക് കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ ഗവേഷണ വകുപ്പുകളായി അംഗീകാരം
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സുവോളജി, ബോട്ടണി, ബയോടെക്നോളജി, മലയാളം എന്നീ നാല് വകുപ്പുകൾക്ക് കാലിക്കറ്റ് സർവ്വകലാശാലയ്ക്കു കീഴിലെ ഗവേഷണ ഡിപ്പാർട്ടുമെൻ്റുകളായി അംഗീകാരം ലഭിച്ചു.ഇതോടനുബന്ധിച്ച് കോളേജിൽ സംഘടിപ്പിച്ച നാഷണൽ റിസേർച്ച് ഡേ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ പ്രൊഫ. ഡോ. അച്യുത്ശങ്കർ എസ്. നായർ ഉദ്ഘാടനം ചെയ്തു.ശാസ്ത്ര-മാനവിക വിഷയങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അധ്യാപകർക്കും വിദ്യാർഥികൾക്കും ഗവേഷണത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കാനും ഈ അംഗീകാരം സഹായകമാകും.
പ്രിൻസിപ്പൽ ഡോ സിജി പി ഡി അധ്യക്ഷത വഹിച്ചു.ഡോ. മിനി തോമസ് , ഡോ. കയീൻ വടക്കൻ, ഡോ.അമിതാഭ് ബച്ചൻ കെ. എച്ച്, ഡോ. ആദർശ് സി , ഡോ. ടി. വി. സജീവ് , ഡോ. വിദ്യ ജി എന്നിവർ സംസാരിച്ചു















