വോട്ട് ചോരിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ
ഇരിങ്ങാലക്കുട : വോട്ട് ചോരിക്കെതിരെ വോട്ട് ബച്ചാവോ ദേശ് ബച്ചാവോ മുദ്രാവാക്യം ഉയർത്തി കോൺഗ്രസ്സ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളനം. ആൽത്തറയ്ക്കൽ നടന്ന സമ്മേളനം ബെന്നി ബഹന്നാൻ എംപി ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൺ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് സിജു യോഹന്നാൻ , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.















