ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങൾ തുടങ്ങി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങൾക്ക് തുടക്കമായി . ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ സരള വിക്രമൻ, മനു പി.എസ്, കെ.കെ.ശിവൻകുട്ടി,ബീന സുരേന്ദ്രൻ,ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷൻ മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജയൻ തറയിൽ, അംബുജ രാജൻ, കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ആരോഗ്യ-വിദ്യാഭ്യാസസ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്കുമാർ സ്വാഗതവും, കൺവീനർ സലേഷ് എം.ബി നന്ദിയും പറഞ്ഞു. ആദ്യദിനത്തിൽ നടന്ന ഗെയിംസ് മത്സരങ്ങളിൽ കബഡിയിൽ പറപ്പൂക്കര ഗ്രാമപഞ്ചായത്തും, ക്രിക്കറ്റിൽ മുരിയാട് ഗ്രാമപഞ്ചായത്തും ജേതാക്കളായി. ഗെയിംസ്, അത്ലറ്റിക്സ്, കലാമത്സരങ്ങൾ എന്നിവ നവംബർ 28 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൌണ്ട്, ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ മൈതാനം ,ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിൽ വെച്ച് നടക്കും.















