പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭ; പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇരിങ്ങാലക്കുട: നവംബർ 19-ന് ഇരിങ്ങാലക്കുടയിൽ വച്ച് നടക്കുന്ന പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭയുടെ പ്രചരണ പരിപാടികൾക്ക് തുടക്കം. പരിപാടിയുടെ പ്രചരണാർത്ഥമുള്ള ആദ്യ ചുമരെഴുത്ത് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.
മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ , സ്മൃതിസഭ സംഘാടകസമിതി ചെയർമാൻ സി.സി. മുകുന്ദൻ, ജനറൽ കൺവീനർ കെ. അജിത്, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, ഷാജുമോൻ വട്ടേക്കാട്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ഡോ. രേണു സുരേഷ്, കെ. സോമൻ , ബിജെപി സൗത്ത് ജില്ലാ അധ്യക്ഷൻ എ.ആർ. ശ്രീകുമാർ, ജില്ലാ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, കെ.പി. ജോർജ്, ലോചനൻ അമ്പാട്ട്, സന്തോഷ് ചെറാക്കുളം, വിപിൻ കുടിയേടത്ത്, പി.കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.















