ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കമായി. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം പി ജാക്സൺ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡോ ആർ ബിന്ദു , മുൻ എംഎൽഎ മാരായ കെ യു അരുണൻമാസ്റ്റർ , പ്രൊഫ സാവിത്രി ലക്ഷ്മണൻ, വിവിധ കക്ഷി നേതാക്കളായ സോമൻ ചിറ്റേത്ത് , വി എ മനോജ് കുമാർ, റോക്കി ആളൂക്കാരൻ , എൻ കെ ഉദയപ്രകാശ്, കൃപേഷ് ചെമ്മണ്ട, കെ എ റിയാസുദ്ദീൻ , ശശി കെ കെ , അജോ ജോൺസൻ , പി ബി മനോജ് കുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി സി വർഗ്ഗീസ്, മിനി ജോസ് ചാക്കോള, ടി എ പോൾ , റോണി പോൾ മാവേലി, പ്രവീൺസ് ഞാറ്റുവെട്ടി, കൗൺസിലർമാരായ പി .വി ശിവകുമാർ, ടി കെ ഷാജുട്ടൻ , കെ എസ് പ്രസാദ് എന്നിവർ ആശംസകൾ നേർന്നു. വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് സന്തോഷ്കുമാർ ആർ നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേള അരങ്ങേറി

Please follow and like us: