സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ ക്രിസ്തുമസ് കരോൾ മത്സരം ഡിസംബർ 21 ന് ; രജിസ്ട്രേഷൻ നടപടികൾ തുടങ്ങി
ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ സീനിയർ, ജൂനിയർ സി.എൽ.സി.യുടെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണൽ സൂപ്പർ മെഗാ ഹൈടെക് ക്രിസ്തുമസ് കരോൾ മത്സരഘോഷയാത്ര ഈ വർഷം ഡിസംബർ 21ന് നടക്കും.ഒന്നാം സമ്മാനം 88,888 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 66,666 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 55,555 രൂപയും ട്രോഫിയും, ഏറ്റവും നല്ല ടാബ്ലോക്ക് 11,111 രൂപയും, കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനർഹരല്ലാത്ത മറ്റ് ടീമുകൾക്ക് 30,000 രൂപ പ്രോത്സാഹന സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സെന്റ് തോമസ് കത്തീഡ്രൽ വികാരി / സി എൽ സി ഡയറക്ടർ റവ.ഡോ ലാസർ കുറ്റിക്കാടൻ, വർക്കിംഗ് ഡയറക്ടർ /ചീഫ് കോർഡിനേറ്റർ ഫാ.ലിന്റോ കാരേക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ ഫ്രാൻസീസ് കോക്കാട്ട്, കെ.ബി. അജയ്, ബിബിൻ കെ.ജെ (പ്രൊഫഷണൽ, സീനിയർ, ജൂനിയർ സി എൽ സി പ്രസിഡന്റുമാർ) വിനു ആന്റണി(ജനറൽ കൺവീനർ), ഡേവീസ് പടിഞ്ഞാറക്കാരൻ (ജോയിന്റ് കൺവീനർ), ഒ.എസ് ടോമി, ഷോബി കെ. പോൾ (കോഡിനേറ്റഴ്സ് ), സെബി അക്കരക്കാരൻ (പബ്ലിസിറ്റി ചെയർമാൻ), സാവിയോ ടോജി (സീനിയർ സി എൽ സി സെക്രട്ടറി), എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നടത്തിപ്പിനായി രൂപികരിച്ചിട്ടുള്ളത്.
കരോൾ മത്സരത്തിൻ്റെ ടീമുകൾ രജിസ്ട്രർ ചെയ്യുന്നതിനും, കൂടുതൽ വിവരങ്ങൾക്കും സി.എൽ.സി. ഭാരവാഹികളുമായി 9847237046, 9746531899, 9995616352 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു















