കാറ്ററേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ വാർഷിക യോഗം നാളെ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : കേരള കാറ്ററേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ വാർഷിക യോഗവും കുടുംബ സംഗമവും ജൂൺ 25 ന് ഇരിങ്ങാലക്കുട സിന്ധു കൺവെൻഷൻ സെൻ്ററിൽ നടക്കും. വൈകീട്ട് 4 മുതൽ 9 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും . ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 400 ഓളം പേർ യോഗത്തിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് പി പി ബാബു, സെക്രട്ടറി ചാൾസ് ജോൺസൻ , ട്രഷറർ ടി എൽ ജയ്സൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. അംഗങ്ങൾക്കുള്ള വാർഷിക പെൻഷൻ സ്കീം, സംഘനാ ലീഗൽ സെൽ, തുടങ്ങിയ പദ്ധതികളും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. എക്സിക്യൂട്ടീവ് അംഗങ്ങളായ സുജോയ് പടിയൂർമന , സിജോ വർഗ്ഗീസ്, ഷൈജു അക്കരക്കാരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു .















