വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ അന്താരാഷ്ട്ര യോഗദിനാചരണം
ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം. ശ്രീ കൂടൽമാണിക്യം ക്ഷേത്ര നടയിൽ സ്വസ്തി പവർ യോഗ സെൻ്ററിലെ യോഗ അദ്ധ്യാപിക ശരണ്യയുടെ നേതൃത്വത്തിൽ യോഗ സെൻ്ററിലെ വിദ്യാർത്ഥികളും അധ്യാപികയും ചേർന്ന് നടത്തിയ ” യോഗതരംഗ് ” അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു .ദേവസ്വം ഭരണ സമിതി അംഗം
അഡ്വക്കേറ്റ് കെ ജി അജയ്കുമാർ സ്വാഗതവും കുമാരി ആർദ്ര നന്ദിയും പറഞ്ഞു . അഞ്ച് മിനിറ്റിനുള്ളിൽ 60 ഓളം യോഗാസനകളാണ് പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചത് . 6 മുതൽ 65 വയസ്സ് വരെയുള്ള 35 ഓളം പേർ പങ്കെടുത്തു .















