പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകരുടെ പോസ്റ്റ് ഓഫീസ് മാർച്ച്
ഇരിങ്ങാലക്കുട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകരുടെ മാർച്ച്. സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഠാണാവിൽ നിന്നും ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. സിപിഎം ജില്ലക്കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി. മുൻ എം എൽ എ പ്രൊഫ.കെ യു അരുണൻ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.















