ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം: പള്ളിവേട്ട ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുൽസവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഭക്തിസാന്ദ്രമായി. ആല്‍ത്തറക്കല്‍ രാത്രി പത്ത് മണിയോടെ ആയിരുന്നു ചടങ്ങ്. ക്ഷേത്ര ഗോപുരം വിട്ട് ഭഗവാൻ ആദ്യമായി പുറത്തേക്ക് ഇറങ്ങുന്നത് പള്ളിവേട്ടയ്ക്കാണ്. കിഴക്കേ ഗോപുരനടയിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കിഴക്കേ പള്ളിവേട്ട ആൽത്തറയ്ക്കലാണ് ചടങ്ങ് നടക്കുന്നത്. പന്നിയുടെ കോലം കെട്ടി ഉണ്ടാക്കി അതിൽ അമ്പെയ്ത് കൊള്ളിക്കുകയാണ് ചെയ്യുന്നത്. മുളയത്ത് നാരായണൻനായരുടെ മകൻ സത്യനാണ് ചടങ്ങ് നിർവഹിച്ചത്.പഞ്ചവാദ്യം , പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെയാണ് തിരിച്ചെഴുന്നുളളത്ത്.















