സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ ; പന്തലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി

സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ; പന്തലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി

 

ഇരിങ്ങാലക്കുട : സെയ്ന്റ് തോമസ് കത്തീഡ്രലിലെ 2026 ദനഹാ തിരുന്നാളിന്റെ ബഹുനില പന്തലുകളുടെ കാൽനാട്ടു കർമ്മം വികാരി ഫാ . ഡോ . ലാസർ കുറ്റിക്കാടൻ നിർവഹിച്ചു .

കത്തീഡ്രൽ ട്രസ്റ്റിമാരായ പി ടി ജോർജ് , സാബു ജോർജ് , തോമസ് തൊകലത്ത്, അഡ്വ . എം എം ഷാജൻ ,തിരുന്നാൾ ജനറൽ കൺവീനർ ഷാജു പന്തലിപ്പാടൻ എന്നിവർ ആശംസകൾ നേർന്നു. വർക്കി തെക്കേത്തല സ്വാഗതവും ബ്രിസ്റ്റോ എലുവത്തിങ്കൽ നന്ദിയും പറഞ്ഞു . ജനുവരി 10, 11, 12 തീയതികളിലായി ആലോഷിക്കുന്ന തിരുനാളിന് ജനുവരി 7 ന് കൊടിയേറ്റും.

Please follow and like us: