തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ ” അരങ്ങി ” ൻ്റെ ഭാഗമായുള്ള കീചകവധം ആട്ടക്കഥയുടെ സമ്പൂർണ്ണാവതരണം ആഗസ്റ്റ് 10 ന് ക്രൈസ്റ്റ് കോളേജിൽ

തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ ” അരങ്ങി ” ൻ്റെ ഭാഗമായുള്ള കീചകവധം ആട്ടക്കഥയുടെ സമ്പൂർണ്ണാവതരണം ആഗസ്റ്റ് 10 ന് ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്താറുള്ള ” അരങ്ങ്” ൻ്റെ ഭാഗമായി ആഗസ്റ്റ് 10 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കീചകവധം ആട്ടക്കഥയുടെ സമ്പൂർണ്ണ രംഗാവതരണം ഒരുക്കുന്നു. കോട്ടയ്ക്കൽ പി എസ് വി നാടൃസംഘത്തിൻ്റെ മുഴുവൻ കലാകാരൻമാരെയും ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന കീചകവധം കഥകളിയിൽ സദനം കൃഷ്ണൻകുട്ടിയാശാനും ക്ഷണിതാവായി പങ്കെടുക്കും. ഡോ കെ എൻ കഥകളി ക്ലബിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഥകളി നാട്യാചാര്യൻ കലാമണ്ഡലം കെ ജി വാസുദേവനെയും അണിയറ ശില്പി കോട്ടയ്ക്കൽ കുഞ്ഞിരാമനെയും വേദിയിൽ ആദരിക്കുമെന്ന് തിരനോട്ടം ഭാരവാഹികളായ പി എസ് രാമസ്വാമി, പ്രദീപ് കുമാർ വർമ്മ, കഥകളി ക്ലബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ, സെക്രട്ടറി അഡ്വ രാജേഷ് തമ്പാൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരനോട്ടം കോ- ഓർഡിനേറ്റർ അനിയൻ മംഗലശ്ശേരി , മറ്റ് സംഘാടകരായ ശശികുമാർ തോട്ടുപുറം, ടി എൻ കൃഷ്ണദാസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: