കേരള കോൺഗ്രസ്സ് പൂമംഗലം മണ്ഡലം സമ്മേളനം ആഗസ്റ്റ് 10 ന്
ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് പൂമംഗലം മണ്ഡലം സമ്മേളനം ആഗസ്റ്റ് 10 ന് അരിപ്പാലം 3DM ഹാളിൽ നടക്കും. 3.30 ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡൻ്റ് ജോമോൻ ജോൺസൻ ചേലക്കാട്ടുപറമ്പിൽ, വർക്കിംഗ് പ്രസിഡണ്ട് വിനോദ് ചേലൂക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന, ജില്ലാ , നിയോജകമണ്ഡലം നേതാക്കൾ പങ്കെടുക്കും. മുതിർന്ന കേരള കോൺഗ്രസ്സ് നേതാക്കളെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പാർട്ടി അംഗങ്ങളെയും ആദരിക്കും. മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ വത്സ ആൻ്റു മാളിയേക്കൽ, റാഫി ഇ ഒ, ജനറൽ സെക്രട്ടറി സിജോയിൻ ജോസഫ് ചക്കാലമറ്റത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















